---
title: "വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി"
english_title: "Dissatisfied with the return of V. Joy, V. Sivankutty, CPM, abstains from the district secretariat meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365056/dissatisfied-with-the-return-of-v-joy-v-sivankutty-cpm-abstains-from-the-district-secretariat-meeting"
published_at: "2026-06-10T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28fe9867538_SHIVANKUTTY.jpg"
keywords: []
---

# വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: ** ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിലെ അതൃപ്തിയെത്തുടർന്ന് സെക്രട്ടേറിയറ്റ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി. വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിലാണ് അതൃപ്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎൽഎ തന്നെ തുടരാൻ കഴിഞ്ഞ ദിവസമാണ് ധാരണയായത്.

## Article Content

**തിരുവനന്തപുരം: ** ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിലെ അതൃപ്തിയെത്തുടർന്ന് സെക്രട്ടേറിയറ്റ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി. വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിലാണ് അതൃപ്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎൽഎ തന്നെ തുടരാൻ കഴിഞ്ഞ ദിവസമാണ് ധാരണയായത്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ നിർണായക യോഗത്തിലാണ് വി.ജോയിയെ ജില്ലാ സെക്രട്ടറി പദവിയിൽ നിലനിർത്താനുള്ള ധാരണയായത്. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി വി.ജോയി തത്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. രാജ്യസഭാംഗമായ എ.എ റഹിമായിരുന്നു താത്കാലിക ജില്ലാ സെക്രട്ടറി. എംഎൽഎമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സിപിഎമ്മിലെ സംഘടനാ രീതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365056/dissatisfied-with-the-return-of-v-joy-v-sivankutty-cpm-abstains-from-the-district-secretariat-meeting)