---
title: "ആശങ്കകൾ വെറുതെയായി, മെസി ഈസ് ബാക്ക്; സൗഹൃദ മത്സരത്തിൽ ഐസ്‌ലൻഡിനെതിരെ അർജന്റീനയ്ക്ക് വിജയം"
english_title: "Iceland Argentina friendly match"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365022/iceland-argentina-friendly-match"
published_at: "2026-06-10T09:30:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc401e630fd_gjhgj.jpg"
keywords: ["Latest News", "Sports News", "Argentina", "Iceland", "Friendly Match"]
---

# ആശങ്കകൾ വെറുതെയായി, മെസി ഈസ് ബാക്ക്; സൗഹൃദ മത്സരത്തിൽ ഐസ്‌ലൻഡിനെതിരെ അർജന്റീനയ്ക്ക് വിജയം

> **Lead Summary:** **അലബാമ: [** വേൾഡ് കപ്പിന് തൊട്ടുമുമ്പ് അർജന്റീന ഫാൻസിന്റെ നെഞ്ചിടിപ്പ് കൂട്ടിയ മെസിയുടെ ഇഞ്ചുറി സീനുകളെല്ലാം ഒടുവിൽ ശുഭമായി അവസാനിച്ചു!

## Article Content

**അലബാമ: [** വേൾഡ് കപ്പിന് തൊട്ടുമുമ്പ് അർജന്റീന ഫാൻസിന്റെ നെഞ്ചിടിപ്പ് കൂട്ടിയ മെസിയുടെ ഇഞ്ചുറി സീനുകളെല്ലാം ഒടുവിൽ ശുഭമായി അവസാനിച്ചു!

പരിക്കിന്റെ പേടി മാറ്റി കളത്തിലേക്ക് പകരക്കാരനായി മാസ് എൻട്രി നടത്തിയ ക്യാപ്റ്റൻ ലിയോണൽ മെസി ഗോളടിച്ച് തിമിർത്തപ്പോൾ, സൗഹൃദ മത്സരത്തിൽ ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.

അമേരിക്കയിലെ അലബാമയിലുള്ള ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ മെസിയുടെ കളി കാണാൻ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ആരാധകരെ അർജന്റീന ഒട്ടും നിരാശരാക്കിയില്ല.

കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ എസെക്വൽ ബാർകോയിലൂടെ അർജന്റീന അക്കൗണ്ട് തുറന്നിരുന്നു. എന്നാൽ ഗാലറി കാത്തിരുന്നത് 'ദി ഗോട്ടിന്റെ' വരവിനായിരുന്നു.

ഒടുവിൽ 70-ാം മിനിറ്റിൽ മെസി ഗ്രൗണ്ടിലേക്ക് ഇറങ്ങിയതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു. കളത്തിലിറങ്ങി മിനിറ്റുകൾക്കകം കിട്ടിയ പെനാൽറ്റി ഒട്ടും പിഴയ്ക്കാതെ മെസി വലയിലെത്തിച്ചതോടെ അർജന്റീനയുടെ ലീഡ് രണ്ടായി.

മെസിയുടെ കരിയറിലെ 911-ാമത്തെയും അർജന്റീനയ്ക്കായുള്ള 117-ാമത്തെയും ഇന്റർനാഷണൽ ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ തിയാഗോ അൽമാഡ കൂടി ഗോൾ അടിച്ചതോടെ നിലവിലെ ലോക ചാമ്പ്യന്മാരുടെ തകർപ്പൻ വിജയം പൂർണമായി.

ഇടത് കാലിലെ പേശിവലിവ് കാരണം ഇന്റർ മയാമിയുടെ അവസാന മത്സരത്തിൽ നിന്നും മെസിക്ക് പകുതിക്ക് വെച്ച് കയറേണ്ടി വന്നിരുന്നു. കഴിഞ്ഞ ആഴ്ച നാഷണൽ ക്യാമ്പിൽ ജോയിൻ ചെയ്തെങ്കിലും ഹോണ്ടുറാസിനെതിരെയുള്ള തൊട്ടുമുമ്പത്തെ മത്സരത്തിൽ കോച്ച് സ്കലോണി മെസിക്ക് റെസ്റ്റ് നൽകുകയായിരുന്നു.

താരങ്ങളുടെ ഫിറ്റ്നസിനാണ് താൻ മുൻഗണന നൽകുന്നതെന്ന് കോച്ച് വ്യക്തമാക്കിയിരുന്നെങ്കിലും ഫാൻസിന് നേരിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഐസ്‌ലൻഡിനെതിരെയുള്ള ഈ അടിയോടെ ആ സംശയങ്ങളെല്ലാം തീർന്നു.

വേൾഡ് കപ്പ് കിരീടം നിലനിർത്താൻ പോകുന്ന അർജന്റീനയ്ക്ക് ഈ മാസ് വിൻ നൽകുന്ന കോൺഫിഡൻസ് ചെറുതല്ല. ജൂൺ 16-ന് അൾജീരിയയ്‌ക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ കളി.

അർജന്റീന പട പൂർണ്ണ സജ്ജമാണ് എന്ന പവർഫുൾ മെസ്സേജാണ് ഈ മത്സരം ബാക്കി വെയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365022/iceland-argentina-friendly-match)