---
title: " എന്തിനാ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ? കോഴിക്കോട് കൂരാച്ചുണ്ടിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ"
english_title: "Wild elephant lands in Koorachund, Kozhikode; CCTV footage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365021/wild-elephant-lands-in-koorachund-kozhikode-cctv-footage"
published_at: "2026-06-10T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28e0be71c10_elephant.jpg"
keywords: ["Wild Elephant", "Koorachund", "Kozhikode", "CCTV Footage"]
---

#  എന്തിനാ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ? കോഴിക്കോട് കൂരാച്ചുണ്ടിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് കൂരാച്ചുണ്ടിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മണ്ടോപ്പാറ വരിക്കാലിക്കൽ ബെന്നിയുടെ വീടിന് സമീപത്താണ് ആനയെ കണ്ടത്.

## Article Content

**കോഴിക്കോട് :** കോഴിക്കോട് കൂരാച്ചുണ്ടിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മണ്ടോപ്പാറ വരിക്കാലിക്കൽ ബെന്നിയുടെ വീടിന് സമീപത്താണ് ആനയെ കണ്ടത്.

പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെയാണ് വീണ്ടും കാട്ടാന ഇറങ്ങിയത് . വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന (ആർ ആർടി ) പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആനക്കൂട്ടത്തെ കണ്ടെത്താനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365021/wild-elephant-lands-in-koorachund-kozhikode-cctv-footage)