---
title: "എല്ലാം അടിച്ചോണ്ട് പോയോ? നെയ്യാറ്റിൻകര ദേവസ്വത്തിന് കീഴിലെ 20-ഓളം ക്ഷേത്രങ്ങളിൽ നിന്ന് സ്വർണ്ണവും വെള്ളിയും കാണാതായി; വൻ തിരിമറി പുറത്ത്"
english_title: "Gold and silver ornaments missing from Neyyattinkara Devaswom Group and temples"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365016/gold-and-silver-ornaments-missing-from-neyyattinkara-devaswom-group-and-temples"
published_at: "2026-06-10T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28dd506b30a_tempe.jpg"
keywords: []
---

# എല്ലാം അടിച്ചോണ്ട് പോയോ? നെയ്യാറ്റിൻകര ദേവസ്വത്തിന് കീഴിലെ 20-ഓളം ക്ഷേത്രങ്ങളിൽ നിന്ന് സ്വർണ്ണവും വെള്ളിയും കാണാതായി; വൻ തിരിമറി പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലെ ഇരുപതിലേറെ ക്ഷേത്രങ്ങളിൽ നിന്ന് വൻതോതിൽ സ്വർണ്ണ-വെള്ളി ആഭരണങ്ങൾ കാണാതായതായി റിപ്പോർട്ട്.

## Article Content

**തിരുവനന്തപുരം: **നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലെ ഇരുപതിലേറെ ക്ഷേത്രങ്ങളിൽ നിന്ന് വൻതോതിൽ സ്വർണ്ണ-വെള്ളി ആഭരണങ്ങൾ കാണാതായതായി റിപ്പോർട്ട്.

പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളും സ്വർണ്ണക്കട്ടകളും വെള്ളി തിരുമുഖങ്ങളുമാണ് നഷ്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷൻ നടത്തിയ മിന്നൽ പരിശോധനയിലാണ് ദേവസ്വം ബോർഡിനെ ഞെട്ടിച്ച വൻ ക്രമക്കേട് പുറത്തുവന്നത്.

ദേവസ്വം ബോർഡ് നെയ്യാറ്റിൻകര എസിയുടെ കീഴിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിക്കുന്നത് പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ ലോക്കറിലാണ്. അവിടെ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്‌ടമായത് കണ്ടെത്തിയത്.

പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ സ്വർണ്ണ കട്ടി, മര്യങ്കര ക്ഷേത്രത്തിലെ സ്വർണ്ണ മുദ്രപ്പൊതി, കേളേശ്വരം ക്ഷേത്രത്തിലെ സ്വർണ്ണ ഗോപി, കൂട്ടപ്പന ക്ഷേത്രത്തിലെ വീര ചക്രം തുടങ്ങി 20 ഓളം ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും തിരുമുഖവും കാണാനില്ല. തിരുവാഭരണ കമീഷൻ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയ ശേഷം നെയ്യാറ്റിൻകര ദേവസ്വം എസി നൽകിയ റിപ്പോർട്ടാണ് പുറത്ത് വന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365016/gold-and-silver-ornaments-missing-from-neyyattinkara-devaswom-group-and-temples)