---
title: "പ്ലസ് ടു കഴിഞ്ഞില്ലേ ... എന്നാൽ ഇനി പറന്നലോ ...? നാവികസേനയിൽ സൗജന്യ ബി.ടെക് പഠനവും ജോലിയും; അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും സുവർണ്ണാവസരം"
english_title: "10+2 (B.Tech) cadet entry in the Navy, free engineering degree studies, Job news"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365010/102-btech-cadet-entry-in-the-navy-free-engineering-degree-studies-job-news"
published_at: "2026-06-10T08:33:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28d4a8a2c55_job_vacancy.jpg"
keywords: ["Latest News", "Job News", "Job Vacancy", "Cadet Entry", "Indian Navy", "Engineering Degree Studies"]
---

# പ്ലസ് ടു കഴിഞ്ഞില്ലേ ... എന്നാൽ ഇനി പറന്നലോ ...? നാവികസേനയിൽ സൗജന്യ ബി.ടെക് പഠനവും ജോലിയും; അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും സുവർണ്ണാവസരം

> **Lead Summary:** **കൊച്ചി : **പ്ലസ്ടു കഴിഞ്ഞവർക്ക് ഇന്ത്യൻ നാവികസേനയിൽ ഉന്നത ഉദ്യോഗസ്ഥനാകാൻ സുവർണ്ണാവസരം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയിൽ 10 + 2 (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലൂടെ സൗജന്യ എൻജിനിയറിങ് ബിരുദ പഠനത്തിനും ടെക്നിക്കൽ ബ്രാഞ്ചുകളിൽ സ്ഥിരം കമ്മീഷൻഡ് ഓഫീസറാകാനും അവസരം. 2027 ജനുവരിയിലാരംഭിക്കുന്ന കോഴ്സിലേക്ക് ജൂൺ 18നകം ഓൺലൈനിൽ അപേക്ഷിക്കാം

## Article Content

**കൊച്ചി : **പ്ലസ്ടു കഴിഞ്ഞവർക്ക് ഇന്ത്യൻ നാവികസേനയിൽ ഉന്നത ഉദ്യോഗസ്ഥനാകാൻ സുവർണ്ണാവസരം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയിൽ 10 + 2 (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലൂടെ സൗജന്യ എൻജിനിയറിങ് ബിരുദ പഠനത്തിനും ടെക്നിക്കൽ ബ്രാഞ്ചുകളിൽ സ്ഥിരം കമ്മീഷൻഡ് ഓഫീസറാകാനും അവസരം. 2027 ജനുവരിയിലാരംഭിക്കുന്ന കോഴ്സിലേക്ക് ജൂൺ 18നകം ഓൺലൈനിൽ അപേക്ഷിക്കാം

നാലുവർഷ ബി.ടെക് കോഴ്സിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് ബ്രാഞ്ചുകൾ പഠിക്കാം.

കേരളത്തിൽ ഏഴിമല നാവിക അക്കാദമിയിലാണ് പഠന-പരിശീലനങ്ങൾ.

**ഒഴിവുകൾ: **ടെക്നിക്കൽ ബ്രാഞ്ചിൽ മെകാനിക്കൽ വിഭാഗത്തിൽ 30, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗത്തിൽ 30 എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെ 8 ഒഴിവുകളിൽ വനിതകളെ പരിഗണിക്കും.

**യോഗ്യത: **ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. പത്ത് അല്ലെങ്കിൽ 12-ാം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.

ജെ.ഇ.ഇ (മെയിൻ) 2026 (ബി.ഇ/ബി.ടെക്) അഭിമുഖീകരിച്ചവരാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ്സുണ്ടായിരിക്കണം. 2007 ജൂലൈ രണ്ടിനും 2010 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക. വിശദ വിവരങ്ങൾക്ക് [www.joinindiannavy.gov.in](http://www.joinindiannavy.gov.in) സദർശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365010/102-btech-cadet-entry-in-the-navy-free-engineering-degree-studies-job-news)