വേഷം മാറി വനിതാ ഡിസിപി നേരിട്ടെത്തി; പബ്ബ് കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റും തട്ടിപ്പും കൈയോടെ പൊക്കി റിതിരാജ് ഐപിഎസ്

2026-06-09T22:24:00 | By Athira V
#Latest News #DCP #Sex Racket #Pub #Rithraj IPS

ഹൈദരാബാദ്: ( www.truevisionnews.com ) പബ്ബ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിനെ വേഷം മാറിയെത്തി വലയിലാക്കി വനിതാ ഡിസിപി. സൈബരാബാദിലെ കുകട്ള്ളി ഡിസിപി റിതിരാജ് ഐപിഎസാണ് നിയമലംഘനം കൈയോടെ പിടികൂടിയത്.

ക്ലബ് മസ്തി എന്നറിയപ്പെടുന്ന 'കിങ്‌സ് ആൻഡ് ക്യൂൻസ്' പബ്ബിൽ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ, ജീവനക്കാരായ നാല് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച പുലർച്ചെ രഹസ്യ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു രാത്രയുള്ള മിന്നൽ റെയ്ഡ്. വേഷംമാറിയെത്തി ഡിസിപി വിവരങ്ങൾ ശേഖരിച്ച ശേഷം കാര്യങ്ങൾ ബോധ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. പബ്ബിനുള്ളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

പബ്ലിനുള്ളില്‍ സ്ത്രീകൾക്കെതിരെ ചൂഷണം നടന്നിരുന്നതായും പ്രായപൂർത്തിയാകാത്തവർക്ക് പബ്ബിൽ പ്രവേശനം അനുവദിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇവർക്ക് മദ്യവും വിളമ്പുകയും പുരുഷന്മാരായ ഉപഭോക്താക്കളെ ആകർഷിക്കാനായി സ്ത്രീകളെ നിയോഗിക്കുകയും ചെയ്തു. അടുപ്പംസ്ഥാപിക്കുന്ന പുരുഷന്മാർക്ക് ഭീമമായ ബിൽ നൽകുന്നതും ഇതുവഴി പണം തട്ടിയെടുക്കുന്നതും പതിവാണെന്നും പോലീസ് പറഞ്ഞു.

അനുവദിച്ച സമയ പരിധി കഴിഞ്ഞും പബ്ബ് പ്രവർത്തിച്ചിരുന്നതായും, നിയമങ്ങൾ ലംഘിച്ച് ഭക്ഷണവും മദ്യവും വിളമ്പിയിരുന്നതായും, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നും ആരോപണമുണ്ട്.

2025ൽ ഈ പബ്ബിനെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. നടപടികൾ സ്വീകരിച്ചിട്ടും, നിയമലംഘനങ്ങൾ തുടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

പട്നയിലെ ഡൽഹി പബ്ലിക് സ്കൂളിലെ (2010) പൂർവ്വ വിദ്യാർഥിനിയായ റിതി രാജ്, പ്രശസ്തമായ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നും 2016ലാണ് ബിരുദം നേടിയത്. സിവിൽ സർവീസ് പരീക്ഷ വിജയിച്ച് 2018ലാണ് ഇന്ത്യൻ പൊലീസ് സർവീസിൽ (IPS) ചേരുന്നത്.

Content Highlight: A female DCP disguised herself and caught a sex racket operating out of a pub, Rithiraj IPS

#Latest News #DCP #Sex Racket #Pub #Rithraj IPS

Next TV

Related Stories
'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

Jul 23, 2026 11:00 PM

'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഡൽഹി വിദ്യാർത്ഥി സമരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. യുവാക്കളുടെ നിരാശ സ്വാഭാവികമാണ്, അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇന്ത്യാ സഖ്യം...

Read More >>
ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

Jul 23, 2026 10:45 PM

ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെ ബ്ലാക്ക്‌മെയിലിംഗും പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി....

Read More >>
adimage
കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ  മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

Jul 23, 2026 08:02 PM

കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

ഉത്തർപ്രദേശ് ബല്ലിയയിലെ നാരായൺപൂർ ഗ്രാമത്തിൽ മൂന്ന് വീടുകളിൽ മോഷണം. 5 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. മോഷണത്തിന് ശേഷം ഒരു വീട്ടുമുറ്റത്ത്...

Read More >>
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

Jul 23, 2026 05:47 PM

ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.ജെ.പി നാളെ രാജ്യവ്യാപക സമരം. ധർമ്മേന്ദ്ര പ്രധാൻ...

Read More >>
Top Stories

adimage adimage
Entertainment News