---
title: "'വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം'; വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ"
english_title: "Kadakampally Surendran opposes V. Joy's appointment as CPIM Thiruvananthapuram district secretary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364986/kadakampally-surendran-opposes-v-joys-appointment-as-cpim-thiruvananthapuram-district-secretary"
published_at: "2026-06-09T22:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28412d31754_v_sivankutty.jpg"
keywords: ["Latest News", "CPIM", "Thiruvananthapuram District Secretary", "Kadakampally Surendran", "V Joy", "V Sivankutty"]
---

# 'വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം'; വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം: **വി.ജോയിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ. വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയെ ആക്കണമെന്ന് ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: **വി.ജോയിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ. വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയെ ആക്കണമെന്ന് ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ശിവൻകുട്ടിയുടെ പേരും കടകംപള്ളി നിർദേശിച്ചു. എന്നാൽ സമ്മേളനം തിരഞ്ഞെടുത്ത വി.ജോയി തുടരട്ടെയെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു. ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ എന്നിവർ ജോയിയെ അനുകൂലിച്ചു.

ജില്ലയിൽ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെൻറർ വി.ജോയിയുടെ പേര് നിർദ്ദേശിക്കും.

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാൻ ജില്ലയിലെ നേതാക്കളുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചർച്ച നടത്തിയിരുന്നു. എകെജി സെന്ററിൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുത്തിരുന്നു.

എം എൽ എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സി പി എമ്മിലെ സംഘടനാ രീതി. എന്നാൽ ജില്ലയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കം കാരണമാണ് ജോയിക്ക് ഒഴിയാനാകാത്തത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്ന് വി.ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താൽക്കാലികമായി മാറ്റിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമായ എ.എ.റഹീമിനായിരുന്നു ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364986/kadakampally-surendran-opposes-v-joys-appointment-as-cpim-thiruvananthapuram-district-secretary)