---
title: "കോഴിക്കോട് വടകരയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു; മീറ്റർ ബോക്സ് ഉൾപ്പെടെയുള്ള വയറിങ്ങ് പൂർണമായും കത്തിനശിച്ചു"
english_title: "House destroyed by lightning in Vadakara, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364985/house-destroyed-by-lightning-in-vadakara-kozhikode"
published_at: "2026-06-09T21:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a283ee38510c_idiminnal.jpg"
keywords: ["Latest News", "Lightning", "Vadakara", "Kozhikode"]
---

# കോഴിക്കോട് വടകരയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു; മീറ്റർ ബോക്സ് ഉൾപ്പെടെയുള്ള വയറിങ്ങ് പൂർണമായും കത്തിനശിച്ചു

> **Lead Summary:** **കോഴിക്കോട് : **വടകര മണിയൂരിൽ അതിശക്തമായ ഇടിമിന്നലിൽ വീട് തകർന്നു. മണിയൂർ ചെല്ലട്ടുപൊയിൽ കല്ലറക്കണ്ടി ഷൈജുവിന്റെ വീടാണ് തകർന്നത്. അപകടസമയത്ത് വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായാണ് വൻ ദുരന്തം ഒഴിവായത്.

## Article Content

**കോഴിക്കോട് : **വടകര മണിയൂരിൽ അതിശക്തമായ ഇടിമിന്നലിൽ വീട് തകർന്നു. മണിയൂർ ചെല്ലട്ടുപൊയിൽ കല്ലറക്കണ്ടി ഷൈജുവിന്റെ വീടാണ് തകർന്നത്. അപകടസമയത്ത് വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായാണ് വൻ ദുരന്തം ഒഴിവായത്.

മിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ മീറ്റർ ബോക്സ് ഉൾപ്പെടെയുള്ള വയറിങ്ങ് പൂർണമായും കത്തിനശിച്ചു. ഫാൻ, മിക്സി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വീടിൻ്റെ ചുമരുകൾ വലിയ രീതിയിൽ വിണ്ടുകീറുകയും കട്ടിൽ, ജനൽ എന്നിവയ്ക്ക് കടുത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364985/house-destroyed-by-lightning-in-vadakara-kozhikode)