---
title: "ഷിഗെല്ല ഭീതിയിൽ വയനാട്; കോളിയാടി സ്കൂളിലെ ഒരു കുട്ടിക്കും കൂടി രോഗബാധ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി"
english_title: "One more student diagnosed with Shigella disease in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364969/one-more-student-diagnosed-with-shigella-disease-in-wayanad"
published_at: "2026-06-09T19:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a251829edfbc_muraleedharan.jpg"
keywords: ["Latest News", "Shigella", "Wayanad", "K Muraleedaran"]
---

# ഷിഗെല്ല ഭീതിയിൽ വയനാട്; കോളിയാടി സ്കൂളിലെ ഒരു കുട്ടിക്കും കൂടി രോഗബാധ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

> **Lead Summary:** **വയനാട്: **ഒരു വിദ്യാർഥിക്ക് കൂടി വയനാട്ടിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഇതുവരെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സുൽത്താൻ ബത്തേരിയിൽ 38 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

## Article Content

**വയനാട്: **ഒരു വിദ്യാർഥിക്ക് കൂടി വയനാട്ടിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഇതുവരെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സുൽത്താൻ ബത്തേരിയിൽ 38 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. ചികിത്സയിൽ ഇരിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. 30 കുട്ടികളാണ് ഇന്ന് ഡിസ്ചാർജ് ആയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

എല്ലാ വകുപ്പുകളും ഏകോപ്പിച്ചു കൊണ്ടുള്ള പ്രവർത്തനം നടക്കണമെന്നും മന്ത്രി പറഞ്ഞു. ശുചീകരണത്തിൻ്റെ കാര്യത്തിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേഗത്തിൽ നടപടിയെടുക്കണം. രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ കിണറിലെ വെള്ളത്തിൻ്റെ പരിശോധനാ ഫലം നാളെയെ ലഭിക്കൂ. ഹോട്ടലുകളിലും കർശന പരിശോധനകൾ നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

**ഷിഗെല്ലയുടെ ലക്ഷണങ്ങൾ?**

**പ്രതിരോധ മാർഗങ്ങൾ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364969/one-more-student-diagnosed-with-shigella-disease-in-wayanad)