---
title: "ഭർത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾ പിടിയിൽ "
english_title: "41-year-old woman gang-raped in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364967/41-year-old-woman-gang-raped-in-karnataka"
published_at: "2026-06-09T19:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Latest News", "Rape Case", "Gang Rape", "Karnataka"]
---

# ഭർത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾ പിടിയിൽ 

> **Lead Summary:** ബെംഗളൂരു: കര്‍ണാടകയില്‍ 41-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ദാവങ്കരെ ബസവപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ മൂന്നിനായിരുന്നു ദാരുണമായ സംഭവം.

## Article Content

ബെംഗളൂരു: കര്‍ണാടകയില്‍ 41-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ദാവങ്കരെ ബസവപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ മൂന്നിനായിരുന്നു ദാരുണമായ സംഭവം.

ഭര്‍ത്താവുമായി പിണങ്ങി തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. പത്ത് പ്രതികള്‍ ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് ആളൊഴിഞ്ഞ കൃഷിസ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ പകര്‍ത്തുകയുമായിരുന്നു.

സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ ബസവപട്ടണ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. 'ബലാത്സംഗത്തിന്റെ വീഡിയോയും ഫോട്ടോകളും വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

കേസ് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യംചെയ്യലുള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചുവരികയാണ്': എസ് പി ശേഖര്‍ എച്ച് ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364967/41-year-old-woman-gang-raped-in-karnataka)