---
title: "സർക്കാർ ബസിൽ കയറിയ യാത്രക്കാരന് 'ദുബായിലേക്ക്' ടിക്കറ്റ്; നിരക്ക് 10,000 രൂപ! കഥ വ്യാജമെന്ന് കണ്ടെത്തൽ, വലിഞ്ഞ് മുറുകി അധികൃതർ"
english_title: "Incident where a passenger who boarded a government bus got a ticket to 'Dubai' is a big deal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364960/incident-where-a-passenger-who-boarded-a-government-bus-got-a-ticket-to-dubai-is-a-big-deal"
published_at: "2026-06-09T17:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28042db0f7f_1.jpg"
keywords: ["Latest News", "Fake News", "Bangalore"]
---

# സർക്കാർ ബസിൽ കയറിയ യാത്രക്കാരന് 'ദുബായിലേക്ക്' ടിക്കറ്റ്; നിരക്ക് 10,000 രൂപ! കഥ വ്യാജമെന്ന് കണ്ടെത്തൽ, വലിഞ്ഞ് മുറുകി അധികൃതർ

> **Lead Summary:** ബെംഗളൂരു: **[**കോയമ്പത്തൂർ-ബെംഗളൂരു റൂട്ടിലോടുന്ന തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ യാത്ര ചെയ്ത ഒരാൾക്ക് ദുബായിലേക്കുള്ള ടിക്കറ്റ് ലഭിച്ചെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത കാട്ടുതീ പോലെ പടർന്നിരുന്നു.

## Article Content

ബെംഗളൂരു: **[**കോയമ്പത്തൂർ-ബെംഗളൂരു റൂട്ടിലോടുന്ന തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ യാത്ര ചെയ്ത ഒരാൾക്ക് ദുബായിലേക്കുള്ള ടിക്കറ്റ് ലഭിച്ചെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത കാട്ടുതീ പോലെ പടർന്നിരുന്നു.

പി. ദാമോദരൻ എന്ന യാത്രക്കാരൻ തൻ്റെ സുഹൃത്ത് രാജയോടൊപ്പം ഭവാനി ബൈപ്പാസിൽ നിന്നും ഹൊസൂരിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഈ വിചിത്ര സംഭവം ഉണ്ടായതെന്നായിരുന്നു പ്രചാരണം.

സാധാരണ നിരക്കായ 150 രൂപ നൽകി ടിക്കറ്റ് വാങ്ങിയ ദാമോദരൻ പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് 'ഭവാനി ബൈപ്പാസ് ടു ദുബായ്, യുഎഇ' എന്ന് രേഖപ്പെടുത്തിയ ടിക്കറ്റ് കണ്ട് ഞെട്ടിയത്. ടിക്കറ്റ് നിരക്കിൻ്റെ സ്ഥാനത്ത് 10,000 രൂപയെന്നും എഴുതിയിരുന്നു.

ഈ വാർത്തയും ടിക്കറ്റിൻ്റെ ചിത്രവും ഇൻ്റർനെറ്റിൽ വലിയ രീതിയിൽ വൈറലാവുകയും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തതോടെ വിശദീകരണവുമായി ടിഎൻഎസ്ടിസി സേലം ഡിവിഷൻ അധികൃതർ രംഗത്തെത്തി.

ടിക്കറ്റിംഗ് മെഷീനിലെ സോഫ്റ്റ്‌വെയർ തകരാറാണ് ഇത്തരമൊരു പിഴവിന് കാരണമായതെന്നാണ് അധികൃതർ ആദ്യം വ്യക്തമാക്കിയത്. എന്നാൽ, സംഭവത്തിൽ വിശദമായ പരിശോധന നടത്തിയതോടെ കഥയാകെ മാറി.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ടിക്കറ്റിൻ്റെ ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജമായി നിർമിച്ചതാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. മാത്രമല്ല, ദാമോദരൻ എന്നൊരു യാത്രക്കാരനെ കണ്ടെത്താനോ, ടിക്കറ്റിൻ്റെ ആധികാരികത ഉറപ്പുവരുത്താനോ സാധിക്കാത്തതോടെ ദുബായ് ടിക്കറ്റ് കഥ പൂർണ്ണമായും വ്യാജമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364960/incident-where-a-passenger-who-boarded-a-government-bus-got-a-ticket-to-dubai-is-a-big-deal)