---
title: " മഴ, ചായ, പരിപ്പുവട...ആഹാ അന്തസ് ....: കിടിലൻ പരിപ്പുവട ഇനി വീട്ടിലെ അടുക്കളയിലും ഉണ്ടാകാം ...."
english_title: "  PARIPPUVATA Recipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364959/parippuvata-recipe"
published_at: "2026-06-09T17:43:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2803681679c_PARPPVATA.jpg"
keywords: ["PARIPPUVATA Recipe", "Parippuvata"]
---

#  മഴ, ചായ, പരിപ്പുവട...ആഹാ അന്തസ് ....: കിടിലൻ പരിപ്പുവട ഇനി വീട്ടിലെ അടുക്കളയിലും ഉണ്ടാകാം ....

> **Lead Summary:** ** **ദാ മഴക്കാലം ഇങ്ങെത്തി, വെള്ളം കുടിക്കാൻ തോന്നിയില്ലെങ്കിലും ചായയും ഒരു പരിപ്പുവടയും കഴിക്കാൻ കൊതിതോന്നാത്തവർ കുറവായിരിക്കും. വൈകീട്ട് മഴയ്‌ക്കൊപ്പം അടിപൊളി ചൂട് പരിപ്പുവട കഴിക്കാൻ തോന്നുമ്പോൾ ഇനി കടയിലേക്ക് പോകേണ്ട, നേരെ വിട്ടോ അടുക്കളയിലേക്ക്. കിടിലൻ പരിപ്പുവട ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം...**

## Article Content

** **ദാ മഴക്കാലം ഇങ്ങെത്തി, വെള്ളം കുടിക്കാൻ തോന്നിയില്ലെങ്കിലും ചായയും ഒരു പരിപ്പുവടയും കഴിക്കാൻ കൊതിതോന്നാത്തവർ കുറവായിരിക്കും. വൈകീട്ട് മഴയ്‌ക്കൊപ്പം അടിപൊളി ചൂട് പരിപ്പുവട കഴിക്കാൻ തോന്നുമ്പോൾ ഇനി കടയിലേക്ക് പോകേണ്ട, നേരെ വിട്ടോ അടുക്കളയിലേക്ക്. കിടിലൻ പരിപ്പുവട ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം...**

ആവശ്യമായ സാധനങ്ങൾ:**

*കടലപ്പരിപ്പ് (തുവരപ്പരിപ്പും ഉപയോഗിക്കാം) – 1 കപ്പ്*

*ചെറിയ ഉള്ളി അല്ലെങ്കിൽ സവാള – 1/2 കപ്പ് (ചെറുതായി അരിഞ്ഞത്)*

*പച്ചമുളക് – 2 അല്ലെങ്കിൽ 3 (അരിഞ്ഞത്)*

*ഇഞ്ചി – ഒരു ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്)*

*കറിവേപ്പില – രണ്ട് തണ്ട്*

*കായപ്പൊടി – 1/4 ടീസ്പൂൺ*

*ഉപ്പ് – ആവശ്യത്തിന്*

*വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്*

ഉണ്ടാക്കുന്ന വിധം:

ആദ്യം തന്നെ കടലപ്പരിപ്പ് നന്നായി കഴുകി 2-3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. അതിനുശേഷം വെള്ളം ഒട്ടും ഇല്ലാതെ പൂർണ്ണമായും വാർത്തുകളയുക. പിന്നീട് കുതിർത്ത പരിപ്പിൽ നിന്ന് ഒരു പിടി പരിപ്പ് മാറ്റിവെച്ച ശേഷം ബാക്കി പരിപ്പ് മിക്സിയിൽ വെള്ളം ചേർക്കാതെ ഒന്നു ചതച്ചെടുക്കുക (കൂടുതൽ അരഞ്ഞു പോകരുത്).

ശേഷം ചതച്ച പരിപ്പിലേക്ക് മാറ്റിവെച്ച മുഴുവൻ പരിപ്പും, അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഈ കൂട്ടിൽ നിന്ന് ചെറിയ ഉരുളകളാക്കി എടുത്ത്, ഉള്ളംകൈയിൽ വെച്ച് ചെറുതായി ഒന്ന് പരത്തി വടയുടെ രൂപത്തിലാക്കുക (വല്ലാതെ കനം കുറയ്ക്കരുത്).

പിന്നീട് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ നന്നായി ചൂടാക്കിയ ശേഷം മീഡിയം തീയിലിട്ട് വടകൾ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364959/parippuvata-recipe)