---
title: " സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി"
english_title: "Munambam head constable commits suicide following cyber attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364940/Munambam-head-constable-commits-suicide-following-cyber-attack"
published_at: "2026-06-09T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2558b10ba4d_death.jpg"
keywords: ["Latest News", "Munambam Police", "Suicide", "Cyber Bullying"]
---

#  സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി

> **Lead Summary:** കൊച്ചി: മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി. കെടാമംഗലം സ്വദേശി വിനു വർഗീസ് ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മനോവിഷമവും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്ട്.

## Article Content

കൊച്ചി: മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി. കെടാമംഗലം സ്വദേശി വിനു വർഗീസ് ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മനോവിഷമവും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്ട്.

വീടിന്റെ രണ്ടാം നിലയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് ഭാര്യ മുകളില്‍ എത്തിയപ്പോഴാണ് വിനുവര്‍ഗീസിനെ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടമ്മയെ അയല്‍വാസി ആക്രമിച്ചതിന്റെ എഫ്‌ഐ ആര്‍ തയ്യാറാക്കിയത് വിനു വര്‍ഗീസ് ആയിരുന്നു. ഈ കേസിലാണ് ഇയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടത്. ഇയാളുടെ മൃതദേഹം പറവൂര്‍ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364940/Munambam-head-constable-commits-suicide-following-cyber-attack)