---
title: "കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ"
english_title: "Heavy rain in Kasaragod causes road to split; 50-meter-long crack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364920/heavy-rain-in-kasaragod-causes-road-to-split-50-meter-long-crack"
published_at: "2026-06-09T15:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27e0d734f6b_Heavy_rain_in_Kasaragod_causes_road_to_split;_50-meter-long_crack.jpg"
keywords: ["Latest News", "Kasaragod", "Road Cracked", "Kerala Rain fall"]
---

# കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ

> **Lead Summary:** പൊയിനാച്ചി (കാസർകോട്): കാസർകോട് പൊയിനാച്ചി - ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിൽ കനത്ത മഴയെ തുടർന്ന് മെക്കാഡം റോഡ് നെടുകെ പിളർന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റോഡ് 50 മീറ്ററോളം നീളത്തിൽ വിണ്ടുകീറിയിട്ടുണ്ട്. ചിലയിടങ്ങളിൽ വലിയ ആഴത്തിലാണ് റോഡ് പിളർന്നുമാറിയിരിക്കുന്നത്.

## Article Content

പൊയിനാച്ചി (കാസർകോട്): കാസർകോട് പൊയിനാച്ചി - ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിൽ കനത്ത മഴയെ തുടർന്ന് മെക്കാഡം റോഡ് നെടുകെ പിളർന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റോഡ് 50 മീറ്ററോളം നീളത്തിൽ വിണ്ടുകീറിയിട്ടുണ്ട്. ചിലയിടങ്ങളിൽ വലിയ ആഴത്തിലാണ് റോഡ് പിളർന്നുമാറിയിരിക്കുന്നത്.

കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോൾ പമ്പ് മുതൽ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിൻ്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്.

രാവിലെ 10 മുതൽ 11.15 വരെ ശക്തമായ മഴയുണ്ടായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ റോഡ് പിളർന്നതെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. പൊയിനാച്ചി-ആലട്ടി റോഡ് കർണാടകയിലക്കുള്ള അന്തർ സംസ്ഥാനപാത കൂടിയാണ്. വിള്ളലുണ്ടായ സമയം വാഹനങ്ങളൊന്നും കടന്നു പോകാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364920/heavy-rain-in-kasaragod-causes-road-to-split-50-meter-long-crack)