---
title: "പ്രിൻസി എന്നാ സുമ്മാവാ?രഹസ്യങ്ങൾ വീട്ടിലറിയിക്കുമെന്ന് ഭീഷണി, ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം തട്ടി; യുവതി അറസ്റ്റിൽ "
english_title: "Woman arrested for befriending officer and defrauding him of Rs 20 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364906/woman-arrested-for-befriending-officer-and-defrauding-him-of-rs-20-lakh"
published_at: "2026-06-09T14:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27d7454e694_ARREST.jpg"
keywords: ["Woman", "Arrest", "befriending officer", "defrauding"]
---

# പ്രിൻസി എന്നാ സുമ്മാവാ?രഹസ്യങ്ങൾ വീട്ടിലറിയിക്കുമെന്ന് ഭീഷണി, ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം തട്ടി; യുവതി അറസ്റ്റിൽ 

> **Lead Summary:** **പാലക്കാട്: ** ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ പ്രിൻസി ആണ് അറസ്റ്റിലായത് .

## Article Content

**പാലക്കാട്: ** ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ പ്രിൻസി ആണ് അറസ്റ്റിലായത് .

ലക്കിടി സ്വദേശിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ആണ് സർവീസിൽ ഇരിക്കെ തട്ടിപ്പിന് ഇരയായത്. സൗഹൃദത്തിൻ്റെ പേരിൽ പണവും മൊബൈൽ ഫോണുകളും കൈക്കലാക്കി.

ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പണം തട്ടിയത്. ഇരകളുടെ കൂട്ടത്തിൽ ഇനിയും സർക്കാർ ഉദ്യോഗസ്ഥർ എന്ന് സംശയം. ഒറ്റപ്പാലം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364906/woman-arrested-for-befriending-officer-and-defrauding-him-of-rs-20-lakh)