---
title: "ഭീതി പടർത്തി ശക്തമായ ഇടിമിന്നൽ; വീടിനകത്തെ ടൈലുകൾ പൊട്ടിത്തെറിച്ചു, വീട്ടുകാർക്ക് ചെവിവേദന ഉൾപ്പെടെ അസ്വസ്ഥതകൾ"
english_title: "During a strong thunderstorm, the tiles inside the house exploded."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364833/during-a-strong-thunderstorm-the-tiles-inside-the-house-exploded"
published_at: "2026-06-09T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27a24dca132_blast.jpg"
keywords: []
---

# ഭീതി പടർത്തി ശക്തമായ ഇടിമിന്നൽ; വീടിനകത്തെ ടൈലുകൾ പൊട്ടിത്തെറിച്ചു, വീട്ടുകാർക്ക് ചെവിവേദന ഉൾപ്പെടെ അസ്വസ്ഥതകൾ

> **Lead Summary:** **കൊടുങ്ങല്ലൂർ: ** ശക്തമായ ഇടിമിന്നലിൽ ശ്രീനാരായണപുരം താണിയൻ ബസാറിൽ വീടിനകത്തെ ടൈലുകൾ പൊട്ടിത്തെറിച്ചു. വ്യാപക നാശനഷ്ടമുണ്ടായ സംഭവത്തിൽ വീട്ടുകാർക്ക് ചെവിവേദന ഉൾപ്പെടെ അസ്വസ്ഥതകൾ ഉണ്ടായെങ്കിലും മറ്റ് ബുദ്ധിമൊന്നുമില്ലാതെ രക്ഷപ്പെട്ടു.

## Article Content

**കൊടുങ്ങല്ലൂർ: ** ശക്തമായ ഇടിമിന്നലിൽ ശ്രീനാരായണപുരം താണിയൻ ബസാറിൽ വീടിനകത്തെ ടൈലുകൾ പൊട്ടിത്തെറിച്ചു. വ്യാപക നാശനഷ്ടമുണ്ടായ സംഭവത്തിൽ വീട്ടുകാർക്ക് ചെവിവേദന ഉൾപ്പെടെ അസ്വസ്ഥതകൾ ഉണ്ടായെങ്കിലും മറ്റ് ബുദ്ധിമൊന്നുമില്ലാതെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് മുണ്ടഞ്ചേരി വിജയലക്ഷ്മി വേണുഗോപാലിന്റെ വീടിന് ഇടിമിന്നലേറ്ററത്. ഹാളിൽനിന്ന് മുറിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടൈലുകളാണ് പൊട്ടിത്തെറിച്ചത്.

വീടിന്റെ വിവിധ ഭാഗങ്ങളിലുള്ള 11ഓളം ലൈറ്റുകൾ കത്തിനശിച്ചു. രണ്ട് ഫാനുകൾ, പ്ലഗ് പോയന്റുകൾ, ഡി.ബി ബോക്സ് തുടങ്ങിയവയും കത്തി. അവശിഷ്ടങ്ങൾ പല ഭാഗത്തേക്കും തെറിച്ചു പോയി. ഭയാനകായ അനുഭവമാണ് വീട്ടുകാർക്ക് ഉണ്ടായത്. മൂന്ന് വർഷം മുമ്പാണ് കുടുംബം പുതിയ വീട് നിർമിച്ചത്. അധികൃതർ വീട് സന്ദർശിച്ചു. തീരദേശമേഖലയിൽ ഇടിമിന്നൽ നാശനഷ്ടങ്ങൾ വ്യാപകമാകുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364833/during-a-strong-thunderstorm-the-tiles-inside-the-house-exploded)