---
title: "'നീയൊക്കെ മഞ്ഞപ്പടെയ ഇനിയും അറിയാൻ ഉണ്ട് അനിയാ..'; കണ്ണൂരിൽ കൂറ്റൻ ഫ്ലക്‌സുമായി ബ്രസീൽ ആരാധകർ"
english_title: "FIFA Brazil fans in huge flux in Kannur "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364828/fifa-brazil-fans-in-huge-flux-in-kannur"
published_at: "2026-06-09T10:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a279e3447167_kannur.jpg"
keywords: ["Latest News", "FIFA World Cup 2026", "Brazil Fans", "Kannur"]
---

# 'നീയൊക്കെ മഞ്ഞപ്പടെയ ഇനിയും അറിയാൻ ഉണ്ട് അനിയാ..'; കണ്ണൂരിൽ കൂറ്റൻ ഫ്ലക്‌സുമായി ബ്രസീൽ ആരാധകർ

> **Lead Summary:** **കണ്ണൂർ: ** നാട്ടിൻപുറങ്ങളിൽ പല വിധത്തിൽ പുട്ബോൾ ലഹരി പലവിധത്തിൽ പരന്നൊഴുകുകയാണ്. വോളിബോളിൻ്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന കാനായിയിൽ ബ്രസീൽ ഫാൻസ്‌ സ്മാഷ് ചെയ്തു കഴിഞ്ഞു.

## Article Content

**കണ്ണൂർ: ** നാട്ടിൻപുറങ്ങളിൽ പല വിധത്തിൽ പുട്ബോൾ ലഹരി പലവിധത്തിൽ പരന്നൊഴുകുകയാണ്. വോളിബോളിൻ്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന കാനായിയിൽ ബ്രസീൽ ഫാൻസ്‌ സ്മാഷ് ചെയ്തു കഴിഞ്ഞു.

തങ്ങളുടെ ടീമിനോടുള്ള ആരാധാന വിളിച്ചോതി കൊണ്ട് ഗ്രാമത്തിലെ 'ബ്രസീൽ ഫാൻസ് മണിയറ' എന്ന കൂട്ടായ്മ ഫക്സ് ബോർഡ് സ്ഥാപിച്ചു. അൻപത് അടി നീളത്തിൽ കനത്ത മഴയെപ്പോലും അവഗണിച്ചാണ് കൂറ്റൻ ബോർഡ് സ്ഥാപിച്ചത്.

ബ്രസീൽ ആരാധകരെ ആവേശഭരിതരാക്കാൻ പോന്ന വാചകങ്ങളും ബോർഡിലുണ്ട്. ബ്രസീൽ ടീം അംഗങ്ങളുടെയും മഞ്ഞ ജേഴ്‌സിയണിഞ്ഞ മണിയറ ഫാൻസ് ഗ്രൂപ്പ് അംഗങ്ങളുടെയും ചിത്രങ്ങളും ഫ്ലക്സിൽ കാണാം

> "ഈ വേൾഡ് കപ്പിന് ഡോൺ കാർലോ ഇവിടെ വന്നിട്ടുണ്ടേൽ...ദേ നിൻ്റെയൊക്കെ മുന്നിൽ ഇങ്ങനെ നിൽക്കുന്നുണ്ടേൽ, നീയൊക്കെ മഞ്ഞപ്പടെയ ഇനിയും അറിയാൻ ഉണ്ട് അനിയാ.."എന്നും ഫ്ലക്സിൽ കുറിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364828/fifa-brazil-fans-in-huge-flux-in-kannur)