---
title: "സ്വർണത്തിന് മിന്നലടിക്കുന്നു ....! സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇന്ന് തിരിച്ചടി, പവൻ കൂടിയത് 1080 രൂപ"
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364823/gold-price-in-kerala"
published_at: "2026-06-09T10:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a279bf9e3bcf_gold.jpg"
keywords: ["Gold Price", "Kerala"]
---

# സ്വർണത്തിന് മിന്നലടിക്കുന്നു ....! സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇന്ന് തിരിച്ചടി, പവൻ കൂടിയത് 1080 രൂപ

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 135 രൂപയുടെ വർധനവാണ് ഇന്ന് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഒരു പവന്റെ കണക്കെടുക്കുമ്പോൾ 1080 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 135 രൂപയുടെ വർധനവാണ് ഇന്ന് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഒരു പവന്റെ കണക്കെടുക്കുമ്പോൾ 1080 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണം വാങ്ങാൻ നൽകേണ്ടി വരുന്നത് 14,040 രൂപയിലധികമായിരിക്കും. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് 1,12,320 രൂപയും പണിക്കൂലിയും നികുതിയുമടക്കം കൊടുക്കേണ്ടി വരും.

കഴിഞ്ഞ 4 ദിവസങ്ങളായി സ്വർണ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 260 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,600 രൂപയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364823/gold-price-in-kerala)