---
title: "വളാഞ്ചേരിയിലും തൂഫാനടിച്ചു; ജീപ്പിൽ പ്രത്യേക അറയുണ്ടാക്കി കടത്തിയ 333 ഗ്രാം ബ്രൗൺഷുഗർ പിടികൂടി, അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘം പിടിയിൽ "
english_title: "Drug trafficking in Valancherry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364813/drug-trafficking-in-valancherry"
published_at: "2026-06-09T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27924131245_THOOFAN.jpg"
keywords: ["Latest News", "Valanchery", "Drug Trafficking", "Operation Thoofan"]
---

# വളാഞ്ചേരിയിലും തൂഫാനടിച്ചു; ജീപ്പിൽ പ്രത്യേക അറയുണ്ടാക്കി കടത്തിയ 333 ഗ്രാം ബ്രൗൺഷുഗർ പിടികൂടി, അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘം പിടിയിൽ 

> **Lead Summary:** **വളാഞ്ചേരി: [** അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളെ പിടികൂടാൻ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ വൻ ബ്രൗൺഷുഗർ ശേഖരവുമായി മൂന്ന് അസം സ്വദേശികൾ പിടിയിലായി.

## Article Content

**വളാഞ്ചേരി: [** അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളെ പിടികൂടാൻ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ വൻ ബ്രൗൺഷുഗർ ശേഖരവുമായി മൂന്ന് അസം സ്വദേശികൾ പിടിയിലായി.

അസം നാഗോൺ സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹഖ് (31), റഷീദുല്‍ ഇസ്ലാം (32) എന്നിവരെയാണ് വളാഞ്ചേരി പൊലീസും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെ വളാഞ്ചേരി - പട്ടാമ്പി റോഡിൽ കൊട്ടാരത്ത് വെച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് പോലീസ് തടഞ്ഞത്. അസമിൽ നിന്ന് പ്രത്യേകമായി തയാറാക്കിയ ജീപ്പിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 333 ഗ്രാം ബ്രൗൺഷുഗർ.

ലഹരിക്കടത്ത് സംഘങ്ങളെ നിരീക്ഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘമാണ് ഈ വൻ വേട്ടയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. തിരൂര്‍ ഡിവൈ.എസ്.പി എ.എം. സിദ്ദീഖ്, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എന്‍.ഒ. സിബി, വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ ആനന്ദ്ബാബു, പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍, വളാഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ എം. നിര്‍മല്‍ എന്നിവരും ജില്ലാ ഡാന്‍സാഫ് ടീമും സംയുക്തമായാണ് പ്രതികളെ വളഞ്ഞിട്ടു പിടികൂടിയത്.

പിടിച്ചെടുത്ത ബ്രൗൺഷുഗറിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. ഇവർ കേരളത്തിലെ ഏതൊക്കെ ഭാഗങ്ങളിലേക്കാണ് ലഹരി എത്തിക്കാൻ ലക്ഷ്യമിട്ടതെന്നും ഇതിന് പിന്നിൽ മറ്റ് പ്രാദേശിക ഏജന്റുമാർ ഉണ്ടോയെന്നും അറിയാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364813/drug-trafficking-in-valancherry)