---
title: "'ന​ന്നാ​യി പ​ഠി​ക്ക​ണം, മോൾടെ സ്കൂളിൽ ഞാൻ വരാം'; സ്കൂൾ പൂട്ടുമെന്ന നാലാം ക്ലാസുകാരിയുടെ ആശങ്കയ്ക്ക് മുഖ്യമന്ത്രിയുടെ വികാരനിർഭരമായ മറുപടിക്കത്ത്"
english_title: "The sad state of the school, Chief Minister VD Satheesan, Chief Minister's reply letter to the student's letter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364808/the-sad-state-of-the-school-chief-minister-vd-satheesan-chief-ministers-reply-letter-to-the-students-letter"
published_at: "2026-06-09T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a278df3c1b98_STDENT.jpg"
keywords: ["School", "Chief Minister VD Satheesan", "Student's Letter"]
---

# 'ന​ന്നാ​യി പ​ഠി​ക്ക​ണം, മോൾടെ സ്കൂളിൽ ഞാൻ വരാം'; സ്കൂൾ പൂട്ടുമെന്ന നാലാം ക്ലാസുകാരിയുടെ ആശങ്കയ്ക്ക് മുഖ്യമന്ത്രിയുടെ വികാരനിർഭരമായ മറുപടിക്കത്ത്

> **Lead Summary:** **ഓ​മ​ശ്ശേ​രി: ** തന്റെ വിദ്യാലയം കുട്ടികളില്ലാതെ ഇല്ലാതായിപ്പോകുമോ എന്ന ആശങ്ക പങ്കുവെച്ച് കത്തയച്ച നാലാം ക്ലാസുകാരിക്ക് മുഖ്യമന്ത്രിയുടെ സ്നേഹനിർഭരമായ മറുപടി.

## Article Content

**ഓ​മ​ശ്ശേ​രി: ** തന്റെ വിദ്യാലയം കുട്ടികളില്ലാതെ ഇല്ലാതായിപ്പോകുമോ എന്ന ആശങ്ക പങ്കുവെച്ച് കത്തയച്ച നാലാം ക്ലാസുകാരിക്ക് മുഖ്യമന്ത്രിയുടെ സ്നേഹനിർഭരമായ മറുപടി.

കോഴിക്കോട് പൂ​ള​പ്പൊ​യി​ൽ ഗ​വ. എ​ൽ.​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഓ​മ​ശ്ശേ​രി പെ​രു​ന്തോ​ട്ട​ത്തി​ൽ റ​ഷീ​ദി​ന്റെ മ​ക​ൾ ഹാ​ദി​യ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച​ത്. ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ചാ​ൽ സ്‌​കൂ​ളി​നു ന​ല്ല പ​ബ്ലി​സി​റ്റി കി​ട്ടു​മെ​ന്നും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നം തേ​ടു​മെ​ന്നു​മാ​യി​രു​ന്നു ഹാ​ദി​യ വി​വ​രി​ച്ച​ത്.

സ്‌​കൂ​ൾ പ​രി​സ​ര​ത്തെ കു​ട്ടി​ക​ൾ​പോ​ലും ഇ​പ്പോ​ൾ ഇ​വി​ടെ അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്നി​ല്ലെ​ന്നും ഹാ​ദി​യ പ​രാ​തി​പ്പെ​ട്ടു. ഭാ​വി​യി​ൽ സ്‌​കൂ​ൾ ഇ​ല്ലാ​താ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​മി​ടു​ക്കി. ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സ്‌​കൂ​ളി​ലെ​ത്താ​മെ​ന്നേ​റ്റ​ത്.

ഒ​രു ദി​വ​സം സ്‌​കൂ​ളി​ൽ വ​രു​മെ​ന്നും മോ​ളെ​യും ടീ​ച്ച​ർ​മാ​രെ​യും കാ​ണു​മെ​ന്നും സ്‌​കൂ​ളി​ലേ​ക്കു കൂ​ടു​ത​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ പ​റ​ഞ്ഞു. തി​ര​ക്ക് കാ​ര​ണം ക​ത്ത് വാ​യി​ക്കാ​ൻ​വൈ​കി​പ്പോ​യ​തി​നാ​ലാ​ണ് മ​റു​പ​ടി വൈ​കി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മോ​ൾ ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്നും ടീ​ച്ച​ർ​മാ​രോ​ട് അ​ന്വേ​ഷ​ണം പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പൂ​ള​പ്പൊ​യി​ൽ ജി.​എ​ൽ.​പി സ്‌​കൂ​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം തീ​രെ കു​റ​ഞ്ഞി​രു​ന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364808/the-sad-state-of-the-school-chief-minister-vd-satheesan-chief-ministers-reply-letter-to-the-students-letter)