---
title: "വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റിവെച്ചു"
english_title: "The second-year MCA and S1 supplementary exams scheduled to be conducted by KTU have been postponed to another date"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364768/the-second-year-mca-and-s1-supplementary-exams-scheduled-to-be-conducted-by-ktu-have-been-postponed-to-another-date"
published_at: "2026-06-08T21:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26e71b2ebaa_exam.jpg"
keywords: ["Latest News", "MCA", "KTU Exam", "Roji M John"]
---

# വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റിവെച്ചു

> **Lead Summary:** **പത്തനംതിട്ട: **കെടിയു വിദ്യാർത്ഥികൾ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ അടിയന്തര ഇടപെടൽ. നാളെ ( 09.06.2026, ചൊവ്വ ) നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

## Article Content

**പത്തനംതിട്ട: **കെടിയു വിദ്യാർത്ഥികൾ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ അടിയന്തര ഇടപെടൽ. നാളെ ( 09.06.2026, ചൊവ്വ ) നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് (08.06.2026, തിങ്കൾ) വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.

മറ്റു ജില്ലകളിലും ദൂരസ്ഥലങ്ങളിലും ഉള്ള വിദ്യാർത്ഥികൾക്ക് സമയത്തിന് പരീക്ഷാ ഹാളിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടികൾ പരിഗണിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സാം കൺട്രോളറുടെ നടപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364768/the-second-year-mca-and-s1-supplementary-exams-scheduled-to-be-conducted-by-ktu-have-been-postponed-to-another-date)