---
title: "വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിൽ  പൊട്ടിത്തെറി; എട്ടുപേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്"
english_title: "Eight killed in explosion at steel plant in Visakhapatnam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364765/eight-killed-in-explosion-at-steel-plant-in-visakhapatnam"
published_at: "2026-06-08T20:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26dfc6b59ab_vishakapattanam.jpg"
keywords: ["Latest News", "Visakhapatnam", "Explosion", "Death"]
---

# വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിൽ  പൊട്ടിത്തെറി; എട്ടുപേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **വിശാഖപട്ടണം: ** ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

## Article Content

**വിശാഖപട്ടണം: ** ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

ഉരുകിയ രൂപത്തിലുള്ള സ്റ്റീൽ ജീവനക്കാരുടെ ശരീരത്തിൽ വീണു. പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആർഐഎൻഎൽ) നടത്തിവരുന്ന വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റിലാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ പ്ലാൻ്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പിന് കീഴിലുള്ള കണ്ടിന്യൂയസ് കാസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിലാണ് അപകടം ഉണ്ടായത്.

ദ്രാവക ഉരുക്ക് കൊണ്ടുപോകുകയായിരുന്ന കൂറ്റൻ പാത്രത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന്, വൻതോതിൽ ദ്രാവക ലോഹം പുറത്തേക്ക് ഒഴുകുകയായിരുന്നു. അതിശക്തമായ ചൂടും തുടർന്നുണ്ടായ തീപിടിത്തവും കാരണം സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ കുടുങ്ങിപ്പോയി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364765/eight-killed-in-explosion-at-steel-plant-in-visakhapatnam)