---
title: "വടകരയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക് "
english_title: "About fifteen people were injured in a collision between a private bus and an Innova car in Vadakara's Kainatty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364743/about-fifteen-people-were-injured-in-a-collision-between-a-private-bus-and-an-innova-car-in-vadakaras-kainatty"
published_at: "2026-06-08T18:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26bbb69d633_vatakara.jpg"
keywords: ["Latest News", "Accident", "Vatakara", "Private Bus", "Innova Car"]
---

# വടകരയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: ** വടകര കൈനാട്ടിയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. വടകര - തലശ്ശേരി റൂട്ടിലോടുന്ന 'അമർ ശാന്തി' ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൈനാട്ടി കുറുപ്പാൾ ഒന്തത്തിൽ വെച്ചായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: ** വടകര കൈനാട്ടിയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. വടകര - തലശ്ശേരി റൂട്ടിലോടുന്ന 'അമർ ശാന്തി' ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൈനാട്ടി കുറുപ്പാൾ ഒന്തത്തിൽ വെച്ചായിരുന്നു സംഭവം.

നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ ബസിലെയും കാറിലെയും യാത്രക്കാരെ ഉടൻ തന്നെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364743/about-fifteen-people-were-injured-in-a-collision-between-a-private-bus-and-an-innova-car-in-vadakaras-kainatty)