---
title: "സംരക്ഷിക്കേണ്ട കൈകൾ അന്തകനായി; ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെ പിതാവ് വെട്ടിക്കൊന്നു"
english_title: "Father hacks three minor daughters to death in Jharkhand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364720/father-hacks-three-minor-daughters-to-death-in-jharkhand"
published_at: "2026-06-08T16:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26a1859c98b_dcszdc.jpg"
keywords: ["latest news", "Jharkhand", "father kills daughters"]
---

# സംരക്ഷിക്കേണ്ട കൈകൾ അന്തകനായി; ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെ പിതാവ് വെട്ടിക്കൊന്നു

> **Lead Summary:** റാഞ്ചി:**[ **ഝാർഖണ്ഡിൽ 40-കാരനായ പിതാവ് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെ വെട്ടിക്കൊലപ്പെടുത്തി. ഗിരിധി ജില്ലയിലെ തുരുക്ദിഹ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടികളുടെ പിതാവായ നന്ദു യാദവാണ് ക്രൂരകൃത്യം ചെയ്തത്. 14 വയസുകാരി പല്ലവി യാദവ്, ആറ് വയസുകാരായ ഇരട്ട സഹോദരിമാർ റിദ്ധി യാദവ്, സിദ്ധി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

## Article Content

റാഞ്ചി:**[ **ഝാർഖണ്ഡിൽ 40-കാരനായ പിതാവ് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെ വെട്ടിക്കൊലപ്പെടുത്തി. ഗിരിധി ജില്ലയിലെ തുരുക്ദിഹ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടികളുടെ പിതാവായ നന്ദു യാദവാണ് ക്രൂരകൃത്യം ചെയ്തത്. 14 വയസുകാരി പല്ലവി യാദവ്, ആറ് വയസുകാരായ ഇരട്ട സഹോദരിമാർ റിദ്ധി യാദവ്, സിദ്ധി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

നന്ദു യാദവ് വീട്ടിനുള്ളിൽ വെച്ച് മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് പെൺകുട്ടികളെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മൂവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മൂവരും മരണത്തിന് കീഴടങ്ങി.

 ആക്രമണം നടക്കുമ്പോൾ കുട്ടികളുടെ അമ്മയും സഹോദരനും വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ പ്രകോപിതരായ വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. ജനങ്ങൾ കൈയേറ്റം ചെയ്യാൻ തുനിഞ്ഞ പ്രതിയെ പൊലീസ് എത്തിയാണ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ജിത്വാഹൻ ഒറാവോൺ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364720/father-hacks-three-minor-daughters-to-death-in-jharkhand)