---
title: "ഒന്നുറങ്ങാൻ കഷ്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ സമാധാനമായി ഉറങ്ങാനും മൈൻഡ് റിലാക്സ് ചെയ്യാനും ഇതാ 5 ശീലങ്ങൾ!"
english_title: "What are the habits that help you sleep well?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364694/what-are-the-habits-that-help-you-sleep-well"
published_at: "2026-06-08T14:31:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26857374761_sleep.jpg"
keywords: ["Latest News", "Health News", "Late Sleep"]
---

# ഒന്നുറങ്ങാൻ കഷ്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ സമാധാനമായി ഉറങ്ങാനും മൈൻഡ് റിലാക്സ് ചെയ്യാനും ഇതാ 5 ശീലങ്ങൾ!

> **Lead Summary:** **[** ഇന്നത്തെ തിരക്കേറിയ ലൈഫ്‌സ്റ്റൈലും, വർദ്ധിച്ചുവരുന്ന ചൂടും മലിനീകരണവും, ഒപ്പം മാറിക്കൊണ്ടിരിക്കുന്ന ദിനചര്യകളും കാരണം ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് സ്ട്രെസും ഉറക്കക്കുറവും.

## Article Content

**[** ഇന്നത്തെ തിരക്കേറിയ ലൈഫ്‌സ്റ്റൈലും, വർദ്ധിച്ചുവരുന്ന ചൂടും മലിനീകരണവും, ഒപ്പം മാറിക്കൊണ്ടിരിക്കുന്ന ദിനചര്യകളും കാരണം ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് സ്ട്രെസും ഉറക്കക്കുറവും.

വിട്ടുമാറാത്ത ക്ഷീണം, അനാവശ്യമായ ഉത്കണ്ഠ (Anxiety), എത്ര കിടന്നാലും ഉറക്കം വരാത്ത അവസ്ഥ എന്നിവ ഇന്ന് യുവാക്കൾക്കിടയിൽ പോലും സാധാരണയായി മാറിക്കഴിഞ്ഞു. എന്നാൽ നമ്മുടെ ഡെയ്‌ലി ലൈഫിൽ ചെറിയ ചില മാറ്റങ്ങളും സ്ഥിരതയുള്ള ആരോഗ്യ ശീലങ്ങളും കൊണ്ടുവന്നാൽ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും സമ്മർദ്ദങ്ങളെ എളുപ്പത്തിൽ അതിജീവിക്കാനും കഴിയുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധനായ ഡോ. മനോജ് കുറ്റേരി വ്യക്തമാക്കുന്നു.

സമാധാനമുള്ള ഉറക്കത്തിനും സ്ട്രെസ് ഫ്രീ ലൈഫിനുമായി പരീക്ഷിക്കാവുന്ന ആ 5 സിമ്പിൾ ടിപ്പുകൾ ഇതാ:

**1. അശ്വഗന്ധയുടെ മാജിക്**

ശരീരത്തിലെ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും അഡ്രീനൽ പ്രവർത്തനങ്ങളെ ഉഷാറാക്കാനും അശ്വഗന്ധ പതിവായി ഉപയോഗിക്കുന്നത് വഴി സാധിക്കും.

വൈകുന്നേരങ്ങളിൽ ഇഞ്ചി, തുളസി, മഞ്ഞൾ, അല്ലെങ്കിൽ കുരുമുളക് എന്നിവയ്‌ക്കൊപ്പം അശ്വഗന്ധ കൂടി ചേർത്ത് കഴിക്കുന്നത് വഴി പകലത്തെ ക്ഷീണവും സമ്മർദ്ദവും പമ്പകടക്കും. ഇത് രാത്രിയിൽ നല്ല ക്വാളിറ്റിയുള്ള ഉറക്കം തരാൻ ഏറെ സഹായിക്കും.

**2. അത്താഴം ലൈറ്റാക്കൂ**

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് നിങ്ങളുടെ ഉറക്കത്തെയും സ്ട്രെസ് ഹോർമോണുകളെയും നിയന്ത്രിക്കാനുള്ള പവറുണ്ട്. രാത്രി വൈകി കാർബോഹൈഡ്രേറ്റ് കൂടിയ ആഹാരങ്ങൾ കഴിക്കുന്നത് ഇൻസുലിൻ ലെവൽ കൂട്ടുകയും ഉറക്കത്തെ പാടേ തടസ്സപ്പെടുത്തുകയും ചെയ്യും.

അതുകൊണ്ട് രാത്രിയിൽ എപ്പോഴും ലഘുവായ ഭക്ഷണം ശീലമാക്കുക. ആവശ്യത്തിന് പ്രോട്ടീൻ, ഹെൽത്തി ഫാറ്റുകൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും സുഖകരമായ ഉറക്കത്തിനും സഹായിക്കും.

**3. ബെഡ്‌ടൈമിന് മുൻപ് ഒരു ഗ്ലാസ് മഞ്ഞൾ പാൽ**

ഉറങ്ങാൻ പോകുന്നതിന് മുൻപ് ഒരു ഗ്ലാസ് ചൂടുള്ള മഞ്ഞൾ പാൽ കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാനുള്ള ഏറ്റവും മികച്ച പരമ്പരാഗത വഴിയാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർക്കുമിൻ' എന്ന ഘടകത്തിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ ആന്തരിക വീക്കങ്ങൾ കുറയ്ക്കുകയും നാഡീവ്യവസ്ഥയെ പൂർണ്ണമായി ശാന്തമാക്കുകയും ചെയ്യും.

**4. വാം ബാത്തും ഹോട്ട് വാട്ടർ തെറാപ്പിയും**

രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പ് ചെറുചൂടുവെള്ളത്തിൽ അൽപ്പനേരം കാൽ മുക്കിവെക്കുന്നത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും. അതുപോലെ തന്നെ രാത്രിയിലുള്ള ഒരു ഹോട്ട് വാട്ടർ ബാത്ത് പേശികളുടെ പിരിമുറുക്കം പൂർണ്ണമായി കുറയ്ക്കുകയും ശരീരത്തെയും മനസ്സിനെയും നല്ലൊരു ഉറക്കത്തിനായി പെർഫെക്റ്റായി തയ്യാറാക്കുകയും ചെയ്യും.

**5. ശ്വാസമെടുക്കൂ... റിലാക്സ് ചെയ്യൂ!**

നമ്മുടെ നാഡീവ്യവസ്ഥയെ കൺട്രോൾ ചെയ്യാനും മൈൻഡ് റിലാക്സ് ചെയ്യാനും ശ്വസന വ്യായാമങ്ങളും പ്രാണായാമവും ശീലമാക്കാവുന്നതാണ്. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് കൃത്യമായ രീതിയിൽ പ്രാണായാമം ചെയ്യുന്നത് തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുത്താനും മനസ്സിനെ അനാവശ്യ ചിന്തകളിൽ നിന്ന് മാറ്റി ശാന്തമാക്കാനും ഉത്കണ്ഠകൾ കുറയ്ക്കാനും സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364694/what-are-the-habits-that-help-you-sleep-well)