---
title: "വെടിവച്ചാംകോവിൽ കൊലപാതകം: കരുതിക്കൂട്ടിയുള്ള കൊല, ഗ്ലാസ് കഷ്ണങ്ങൾ കൊണ്ട് കുത്തിയെന്ന് സംശയം; ആരോപണവുമായി ശിവസൂര്യയുടെ കുടുംബം"
english_title: "Family alleges that the murder in vedivechamkovil was caused by shards of glass"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364691/family-alleges-that-the-murder-in-khervakkamkovil-was-caused-by-shards-of-glass"
published_at: "2026-06-08T14:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2681ce8be7c_XCSDFB.jpg"
keywords: ["LATEST NEWS", "Vedivechamkovil", "Boy murder", "truff", "Family allegation"]
---

# വെടിവച്ചാംകോവിൽ കൊലപാതകം: കരുതിക്കൂട്ടിയുള്ള കൊല, ഗ്ലാസ് കഷ്ണങ്ങൾ കൊണ്ട് കുത്തിയെന്ന് സംശയം; ആരോപണവുമായി ശിവസൂര്യയുടെ കുടുംബം

> **Lead Summary:** തിരുവനന്തപുരം: **[**വെടിവച്ചാംകോവിലിൽ പതിനേഴുകാരനായ ശിവസൂര്യ കൊല്ലപ്പെട്ട സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന ഗുരുതര ആരോപണവുമായി കുടുംബം. അബദ്ധത്തിൽ ചില്ല് ഗ്ലാസിലേക്ക് വീണ് മരിച്ചതാണെന്ന് കരുതുന്നില്ലെന്നും, പ്രതികൾ ഗ്ലാസ് കഷ്ണങ്ങൾ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാർ ആരോപിച്ചു. മകന് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: **[**വെടിവച്ചാംകോവിലിൽ പതിനേഴുകാരനായ ശിവസൂര്യ കൊല്ലപ്പെട്ട സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന ഗുരുതര ആരോപണവുമായി കുടുംബം. അബദ്ധത്തിൽ ചില്ല് ഗ്ലാസിലേക്ക് വീണ് മരിച്ചതാണെന്ന് കരുതുന്നില്ലെന്നും, പ്രതികൾ ഗ്ലാസ് കഷ്ണങ്ങൾ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാർ ആരോപിച്ചു. മകന് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.ടി.ഐ ഉപരിപഠനത്തിന് അപേക്ഷ നൽകാൻ അക്ഷയ സെന്ററിലേക്ക് പോയതായിരുന്നു ശിവസൂര്യ. രാത്രി വൈകിയിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അപകടവിവരം സുഹൃത്തുക്കൾ വഴിയറിയുന്നത്. ഒന്നരവർഷം മുൻപ് ഫുട്ബോൾ ടർഫിൽ വെച്ചുണ്ടായ തർക്കത്തിന്റെ പേരിൽ പ്രതികൾ ശിവസൂര്യയെ സ്കൂളിലെത്തി മർദ്ദിച്ചിരുന്നതായി സഹോദരൻ ശിവകൃഷ്ണയും വെളിപ്പെടുത്തി.

ഒരു വർഷം മുൻപ് ഫുട്ബോൾ കളിക്കിടെ ശിവസൂര്യയുടെ സംഘവും മറ്റൊരു ഗ്യാങ്ങും തമ്മിൽ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് അക്രമത്തിൽ കലാശിച്ചത്. എതിർ സംഘത്തിൽപ്പെട്ട ഒരാളെ തുറിച്ചുനോക്കി എന്ന് ആരോപിച്ചാണ് പെരിങ്ങമല സ്വദേശികളായ അഞ്ചംഗ സംഘം രണ്ട് ബൈക്കുകളിലായി പുന്നമൂട്ടിലെത്തി ശിവസൂര്യയെ ആക്രമിച്ചത്.

കയ്യാങ്കളിക്കിടെ സമീപത്തെ കടയുടെ മുൻവശത്തെ ചില്ല് വാതിലിലേക്ക് ശിവസൂര്യ തെറിച്ചുവീഴുകയും ചില്ലുകൾ ശരീരത്തിൽ തുളച്ചുകയറി കടുത്ത പരിക്കേൽക്കുകയുമായിരുന്നു. മർദ്ദിച്ചവർ തന്നെ ശിവസൂര്യയെ ബൈക്കിൽ ആദ്യം ശാന്തിവിള ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിലെ പ്രതികളായ അഞ്ചുപേരെയും പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364691/family-alleges-that-the-murder-in-khervakkamkovil-was-caused-by-shards-of-glass)