---
title: "ഇറാൻ-ഇസ്രായേൽ യുദ്ധഭീതി: ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാരിന്റെ അടിയന്തര നിർദ്ദേശം"
english_title: "Iran-Israel conflict, emergency directive from the central government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364685/iran-israel-conflict-emergency-directive-from-the-central-government"
published_at: "2026-06-08T14:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a267f05bd932_11.jpg"
keywords: ["Latest News", "Iran-Israel Conflict", "Urgent Instruction", "Central Government"]
---

# ഇറാൻ-ഇസ്രായേൽ യുദ്ധഭീതി: ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാരിന്റെ അടിയന്തര നിർദ്ദേശം

> **Lead Summary:** **ന്യൂഡൽഹി: [ **പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം വൻ യുദ്ധത്തിലേക്ക് വഴിമാറുന്ന പശ്ചാത്തലത്തിൽ, ഇറാനിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അടിയന്തരമായി രാജ്യം വിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.

## Article Content

**ന്യൂഡൽഹി: [ **പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം വൻ യുദ്ധത്തിലേക്ക് വഴിമാറുന്ന പശ്ചാത്തലത്തിൽ, ഇറാനിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അടിയന്തരമായി രാജ്യം വിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.

നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയ ഇന്ത്യ, വരും ദിവസങ്ങളിൽ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പൗരന്മാർ ആരും തന്നെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് ടെഹ്റാനിലെ ഇന്ത്യൻ എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണമാണ് മേഖലയെ വീണ്ടും യുദ്ധക്കളമാക്കിയത്. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായി പടിഞ്ഞാറൻ, മധ്യ ഇറാനിലെ മൂന്ന് പ്രധാന സൈനിക താവളങ്ങൾക്ക് നേരെയായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബ വർഷം നടത്തിയത്.

നൂറിലധികം ദിവസങ്ങൾ പിന്നിട്ട പശ്ചിമേഷ്യൻ പ്രതിസന്ധി ഇതോടെ പൂർണ്ണമായ പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. വ്യോമാക്രമണങ്ങൾ തുടർന്നാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന വിലയിരുത്തലിലാണ് സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364685/iran-israel-conflict-emergency-directive-from-the-central-government)