---
title: " ഫോൺ വിളിച്ചിട്ട് കിട്ടിയില്ല, ഒടുവിൽ കണ്ടത് ....; കണ്ണൂരിൽ നിർത്തിയിട്ട കാറിൽ യുവാവ്‌ മരിച്ചനിലയിൽ    "
english_title: "Young man found dead in parked car in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364678/young-man-found-dead-in-parked-car-in-kannur-"
published_at: "2026-06-08T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a267a1f33e44_DEATH.jpg"
keywords: ["Young Man", "Found Dead", "Kannur", "Parked Car"]
---

#  ഫോൺ വിളിച്ചിട്ട് കിട്ടിയില്ല, ഒടുവിൽ കണ്ടത് ....; കണ്ണൂരിൽ നിർത്തിയിട്ട കാറിൽ യുവാവ്‌ മരിച്ചനിലയിൽ    

> **Lead Summary:** **ചാല : **കണ്ണൂരിൽ നിർത്തിയിട്ട കാറിൽ യുവാവ്‌ മരിച്ചനിലയിൽ . കണ്ണൂർ ചാല ജിഎച്ച്‌എസ്‌എസിനുസമീപം നിർത്തിയിട്ട കാറിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് .

## Article Content

**ചാല : **കണ്ണൂരിൽ നിർത്തിയിട്ട കാറിൽ യുവാവ്‌ മരിച്ചനിലയിൽ . കണ്ണൂർ ചാല ജിഎച്ച്‌എസ്‌എസിനുസമീപം നിർത്തിയിട്ട കാറിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് .

തന്നട കുണ്ടത്തിൽ ഹൗസിൽ രജിൻ (35) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് സ്കൂളിന് സമീപം രജിന്റെ കാർ കണ്ടെത്തിയത്.

കാറിന്റെ ഡോറുകൾ ലോക്ക്ചെയ്‌തിരുന്നു. പല തവണ മുട്ടിവിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന്‌ കണ്ണൂരിൽ നിന്ന്‌ അഗ്നിരക്ഷാസേനയെത്തി കാറിന്റെ ചില്ല് തകർത്താണ് രജിനെ പുറത്തെടുത്തത്.

ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വെൽഡിങ്ങ് ജോലിക്കാരനായ രജിൻ അവിവാഹിതനാണ്. അച്ഛൻ : രാജൻ. അമ്മ: കാഞ്ചന. സഹോദരി: അഞ്ജു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364678/young-man-found-dead-in-parked-car-in-kannur-)