---
title: "  കണ്ണില്ലാത്ത ക്രൂരത ....! വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു;  ഇരുമ്പുചൂല് ഉപയോ​ഗിച്ച് കഴുത്തിലേക്ക് കുത്തി, അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക് "
english_title: "Artist seriously injured in attack by neighbor after questioning water blocking"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364673/artist-seriously-injured-in-attack-by-neighbor-after-questioning-water-blocking"
published_at: "2026-06-08T13:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2673f8d6640_crime.jpg"
keywords: ["Artist", "Seriously Injured", "Neighbor", "water blocking"]
---

#   കണ്ണില്ലാത്ത ക്രൂരത ....! വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു;  ഇരുമ്പുചൂല് ഉപയോ​ഗിച്ച് കഴുത്തിലേക്ക് കുത്തി, അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക് 

> **Lead Summary:** **കൊച്ചി: ** റോഡിലൂടെയുള്ള വെള്ളമൊഴുക്ക് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത കലാകാരി ശ്രീജ കളപ്പുരക്കലിന് നേരെ അയൽവാസിയുടെ ക്രൂരമായ ആക്രമണം.

## Article Content

**കൊച്ചി: ** റോഡിലൂടെയുള്ള വെള്ളമൊഴുക്ക് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത കലാകാരി ശ്രീജ കളപ്പുരക്കലിന് നേരെ അയൽവാസിയുടെ ക്രൂരമായ ആക്രമണം.

എറണാകുളം അയമ്പള്ളിയിൽ ഞായർ വൈകുന്നേരമാണ് സംഭവം. ഇരുമ്പുചൂലുകൊണ്ടുള്ള ആക്രമണത്തിൽ ശ്രീജയുടെ കഴുത്തിന് ​ഗുരുതര പരിക്കേറ്റു. അയൽവാസിയായ സണ്ണിയാണ് ശ്രീജയെ ആക്രമിച്ചത്.

അയമ്പള്ളിയിലെ വീട്ടിൽ ശ്രീജ തനിച്ചാണ് താമസിക്കുന്നത്. ഇതിനിടയിൽ പലപ്പോഴും സണ്ണി തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ശ്രീജ പരാതിപ്പെട്ടു. മോശമായ മെസേജുകൾ തന്റെ ഫോണിലേക്ക് സണ്ണി അയച്ചിരുന്നെന്നും ശ്രീജ പറയുന്നു.

ഇത് ചോദ്യം ചെയ്തതോടെയാണ് വീടിന് മുൻപിലുള്ള ഓട മണ്ണിട്ട് സണ്ണി മൂടിയത്. വെള്ളമൊഴുക്ക് വീട്ടിലേക്ക് വഴിതിരിച്ച് വിടാനായിരുന്നു ഇതിലൂടെ ശ്രമിച്ചത്. ഇത് പരാതിപ്പെട്ടതോടെ ഇരുമ്പുചൂല് ഉപയോ​ഗിച്ച് കഴുത്തിലേക്ക് കുത്തുകയായിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ എത്തിയ വാർഡ് കൗൺസിലറുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.

എന്നിട്ട് പോലും പൊലീസ് സണ്ണിക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് ശ്രീജ പറയുന്നു. പ്രതിയെ പിടികൂടാനോ വകുപ്പ് കൂടുതൽ ഉൾപ്പെടുത്താനോ തയ്യാറാകുന്നില്ലെന്നും ശ്രീജ പരാതിപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364673/artist-seriously-injured-in-attack-by-neighbor-after-questioning-water-blocking)