---
title: "കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും"
english_title: "Kafir screenshot, DYFI Vadakara Block President resigns from office, to be questioned today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364662/kafir-screenshot-dyfi-vadakara-block-president-resigns-from-office-to-be-questioned-today"
published_at: "2026-06-08T12:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a266b51dff5f_kafir.jpg"
keywords: ["Kafir Screenshot", "DYFI Vadakara Block President", "Resigns", "Ribesh Ramakrishnan"]
---

# കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും

> **Lead Summary:** **കോഴിക്കോട് : ** വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ.

## Article Content

**കോഴിക്കോട് : ** വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ.

ശനിയാഴ്ചയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്. ബ്ലോക്ക്‌ കമ്മറ്റി അംഗമായി തുടരും. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ് ഐ ടി അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്.

കാഫിർ സ്ക്രീൻഷോട്ട് ആരുണ്ടാക്കിയെന്നതുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. വടകര ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. റെഡ് വളന്റിയേഴ്സ് ബറ്റാലിയൻ വാട്സ്പ് ഗ്രൂപ്പ് അംഗങ്ങളാണ് അതുലും മനീഷും.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഈ കേസിൽ, തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് മുൻപ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് വീണ്ടും സജീവമായി അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364662/kafir-screenshot-dyfi-vadakara-block-president-resigns-from-office-to-be-questioned-today)