---
title: " 'പകവീട്ടി കൊന്നു അല്ലേ'; വെടിവച്ചാംകോവിലിലെ 17-കാരന്റെ കൊലപാതകത്തിൽ 4 പ്രതികൾ പിടിയിൽ "
english_title: "4 accused arrested in the murder of a 17-year-old in vedivechamkovil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364602/4-accused-arrested-in-the-murder-of-a-17-year-old-in-vedivechamkovil"
published_at: "2026-06-08T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2642dd4e962_rygtretg.jpg"
keywords: ["latest news", "Vedivechamkovil", "Murder a boy", "Turff"]
---

#  'പകവീട്ടി കൊന്നു അല്ലേ'; വെടിവച്ചാംകോവിലിലെ 17-കാരന്റെ കൊലപാതകത്തിൽ 4 പ്രതികൾ പിടിയിൽ 

> **Lead Summary:** തിരുവനന്തപുരം:**[ **വെടിവച്ചാംകോവിലിൽ 17-കാരനായ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി പള്ളിച്ചൽ സ്വദേശി അജിത് , രണ്ടാം പ്രതി പാരൂർക്കുഴി സ്വദേശി കാർത്തികേയൻ , മൂന്നാം പ്രതി മുടവൂർപ്പാറ സ്വദേശി പ്രിയദർശൻ , നാലാം പ്രതി പള്ളിച്ചൽ സ്വദേശി ആരോമൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ അജിത്, കാർത്തികേയൻ, ആരോമൽ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാം പ്രതി പ്രിയദർശനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

## Article Content

തിരുവനന്തപുരം:**[ **വെടിവച്ചാംകോവിലിൽ 17-കാരനായ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി പള്ളിച്ചൽ സ്വദേശി അജിത് , രണ്ടാം പ്രതി പാരൂർക്കുഴി സ്വദേശി കാർത്തികേയൻ , മൂന്നാം പ്രതി മുടവൂർപ്പാറ സ്വദേശി പ്രിയദർശൻ , നാലാം പ്രതി പള്ളിച്ചൽ സ്വദേശി ആരോമൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ അജിത്, കാർത്തികേയൻ, ആരോമൽ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാം പ്രതി പ്രിയദർശനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഒരു വർഷം മുൻപ് ഫുട്ബോൾ ടർഫിൽ കളിക്കുന്നതിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. അന്ന് പ്രശ്നം സംസാരിച്ച് തീർത്തതാണെങ്കിലും പ്രതികൾ മനസ്സിൽ പക വെച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എതിർസംഘത്തിലെ ഒരാളെ ശിവസൂര്യ 'തുറിച്ചുനോക്കി'യതാണ് പ്രതികളെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ സംഘം ചേർന്നുവന്ന പ്രതികൾ 17-കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന്റേയും അതിനുശേഷമുള്ള സംഭവങ്ങളുടേയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശിവസൂര്യയെ ക്രൂരമായി മർദ്ദിച്ച ശേഷം ചോരയിൽ കുളിച്ച നിലയിൽ പ്രതികൾ തന്നെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കിടെ യുവാവ് ബൈക്കിൽ നിന്ന് താഴെ വീഴുന്നതും വഴിയരികിൽ കിടക്കുന്നതുമായ ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364602/4-accused-arrested-in-the-murder-of-a-17-year-old-in-vedivechamkovil)