---
title: "പാലക്കാട് നഗരത്തിൽ വാഹന മോഷണം തുടരുന്നു; ഗൂഡ്‌സ് ഓട്ടോയും കവർന്നു, കെ.എസ്.ആർ.ടി.സി ബസ് മോഷ്‌ടിച്ച കള്ളൻ ഇപ്പോഴും  'കാണാമറയത്ത്'"
english_title: "Police unable to catch thief who stole KSRTC bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364598/police-unable-to-catch-thief-who-stole-ksrtc-bus"
published_at: "2026-06-08T09:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a252340f0245_KSRTC_bus_stolen_from_Palakkad_depot.jpg"
keywords: ["latest news", "KSRTC", "Police"]
---

# പാലക്കാട് നഗരത്തിൽ വാഹന മോഷണം തുടരുന്നു; ഗൂഡ്‌സ് ഓട്ടോയും കവർന്നു, കെ.എസ്.ആർ.ടി.സി ബസ് മോഷ്‌ടിച്ച കള്ളൻ ഇപ്പോഴും  'കാണാമറയത്ത്'

> **Lead Summary:** പാലക്കാട്: **[**പാലക്കാട് നഗരത്തിൽ വീണ്ടും വാഹന മോഷണം. കോട്ടമൈതാനത്ത് ഇളനീർ കച്ചവടം നടത്തുന്ന യാക്കര സ്വദേശി കൃഷ്‌ണന്റെ ഗൂഡ്‌സ് ഓട്ടോയാണ് മോഷണം പോയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

## Article Content

പാലക്കാട്: **[**പാലക്കാട് നഗരത്തിൽ വീണ്ടും വാഹന മോഷണം. കോട്ടമൈതാനത്ത് ഇളനീർ കച്ചവടം നടത്തുന്ന യാക്കര സ്വദേശി കൃഷ്‌ണന്റെ ഗൂഡ്‌സ് ഓട്ടോയാണ് മോഷണം പോയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് യാക്കര പാതയിൽ വെച്ചാണ് ഓട്ടോ മോഷണം പോയതെന്നാണ് കൃഷ്‌ണൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, പാലക്കാട് നിന്ന് കെ.എസ്.ആർ.ടി.സി ബസ് കടത്തിക്കൊണ്ട് പോയ പ്രതിയെ ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. കേസന്വേഷിക്കുന്ന പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.  പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാത്തതാണ് നിലവിൽ കേസ് അന്വേഷണത്തിൽ പൊലീസിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ബസ് മോഷ്‌ടിച്ച കള്ളന് പാലക്കാട്‌ നഗരത്തെക്കുറിച്ചും അതിന്റെ വഴികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടെന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. നഗരത്തിൽ വാഹന മോഷണങ്ങൾ തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364598/police-unable-to-catch-thief-who-stole-ksrtc-bus)