---
title: "വീട്ടുപറമ്പിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റു; കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർക്ക് ദാരുണാന്ത്യം "
english_title: "Joint Registrar Of Cochin University Of Science And Technology Dies Of Shock"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364583/joint-registrar-of-cochin-university-of-science-and-technology-dies-of-shock"
published_at: "2026-06-08T06:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2610d2871e4_shock_death.jpg"
keywords: ["Latest News", "Shock Death", "Joint Registrar", "Cochin University", "Ernakulam"]
---

# വീട്ടുപറമ്പിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റു; കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർക്ക് ദാരുണാന്ത്യം 

> **Lead Summary:** കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ടി.ബി. മുഹമ്മദ് സലീം വീട്ടുപറമ്പിൽ വെച്ച് ഷോക്കേറ്റ് മരിച്ചു. എറണാകുളം ഇടപ്പള്ളിയിലെ സ്വന്തം വസതിയിലായിരുന്നു അപകടം. പുരയിടത്തിലെ മോട്ടോറിൽ നിന്നും അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

## Article Content

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ടി.ബി. മുഹമ്മദ് സലീം വീട്ടുപറമ്പിൽ വെച്ച് ഷോക്കേറ്റ് മരിച്ചു. എറണാകുളം ഇടപ്പള്ളിയിലെ സ്വന്തം വസതിയിലായിരുന്നു അപകടം. പുരയിടത്തിലെ മോട്ടോറിൽ നിന്നും അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

അവധിദിനമായതിനാൽ ഇന്ന് രാവിലെ വീട്ടുപറമ്പിലെ കൃഷി ആവശ്യങ്ങൾക്കായാണ് മുഹമ്മദ് സലീം വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. ദീർഘനേരം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ തിരികെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പുറത്തിറങ്ങി തിരച്ചിൽ നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് പറമ്പിൽ മോട്ടോറിന് സമീപം അദ്ദേഹം അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെയോ അതുമായി ബന്ധപ്പെട്ട പ്ലഗ്ഗിൽ നിന്നോ ഉണ്ടായ ശക്തമായ വൈദ്യുതി ആഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364583/joint-registrar-of-cochin-university-of-science-and-technology-dies-of-shock)