---
title: "ഇളനീർ വെപ്പിന് മണിക്കൂറുകൾ മാത്രം കൊട്ടിയൂരിൽ ഭക്തജനപ്രവാഹം "
english_title: "Devotees flock to Kottiyoor just hours before the Ilaneer Veppam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364567/devotees-flock-to-kottiyoor-just-hours-before-the-ilaneer-veppam"
published_at: "2026-06-07T22:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a259ed368cd8_kottiyur.jpg"
keywords: ["Latest News", "Kottiyoor", "Kannur"]
---

# ഇളനീർ വെപ്പിന് മണിക്കൂറുകൾ മാത്രം കൊട്ടിയൂരിൽ ഭക്തജനപ്രവാഹം 

> **Lead Summary:** **കണ്ണൂർ: ദ**ക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഭക്തിനിർഭരമായ ചടങ്ങായ ഇളനീർ അഭിഷേകത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്ക് പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിനു ചുറ്റും തടിച്ചുകൂടിയിരിക്കുന്നു .

## Article Content

**കണ്ണൂർ: ദ**ക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഭക്തിനിർഭരമായ ചടങ്ങായ ഇളനീർ അഭിഷേകത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്ക് പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിനു ചുറ്റും തടിച്ചുകൂടിയിരിക്കുന്നു .

ഇടവമാസത്തിലെ ചോതി മുതൽ മിഥുന മാസത്തിലെ ചിത്തിര വരെ മെയ് പകുതിമുതൽ ജൂൺ പകുതിവരെ ഏകദേശം 28 ദിവസമാണ് കൊട്ടിയൂരിലെ പ്രധാന ചടങ്ങുകൾ.

കൊട്ടിയൂർ ക്ഷേത്രത്തിൽ അക്കരക്കൊട്ടിയൂർ ഇക്കര കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഉണ്ട് . വളപട്ടണം പുഴയുടെ കൈവഴിയായ വാവലിപ്പുഴയുടെ ഇരുകരകളിലും ആയാണ് 2 ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇക്കര കൊട്ടിയൂരിലാണ് സ്ഥിരമായി ക്ഷേത്രം ഉള്ളത്.

വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്കര കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ കെട്ടി ഉണ്ടാക്കാറാണ് പതിവ് ദക്ഷ യാഗവുമായി ബന്ധപ്പെട്ട കഥയാണ് കൊട്ടിയൂരിലെ ഐതിഹ്യം പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി.

ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി.

പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജട പറിച്ച് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രനും ഭദ്രകാളിയും ജനിച്ചു. ഒരു കൊടുങ്കാറ്റ് പോലെ യാഗശാലയിലേക്ക് ഇരച്ചുകയറിയ വീരഭദ്രൻ ദക്ഷന്റ ശിരസറുത്തു. സതിയുടെ കത്തിക്കരിഞ്ഞ ശവശരീരവുമായി ശിവൻ സംഹാരതാണ്ഡവമാടി.

ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ദക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി.ഇവിടെയാണ്. വൈശാഖ മഹോത്സവം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364567/devotees-flock-to-kottiyoor-just-hours-before-the-ilaneer-veppam)