---
title: "നാദാപുരം വാണിമേലിൽ യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ പ്രതിയായ സുഹൃത്ത് ഓടി രക്ഷപെട്ടു "
english_title: "A young man was stabbed in Nadapuram Vanimel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364566/a-young-man-was-stabbed-in-nadapuram-vanimel"
published_at: "2026-06-07T21:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0de392d5424_stabbed.jpg"
keywords: ["Latest News", "Stabbed", "Nadapuram", "Vanimel"]
---

# നാദാപുരം വാണിമേലിൽ യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ പ്രതിയായ സുഹൃത്ത് ഓടി രക്ഷപെട്ടു 

> **Lead Summary:** **കോഴിക്കോട് : **നാദാപുരം വാണിമേലിൽ യുവാവിന് കുത്തേറ്റു. വാണിമേൽ സ്വദേശി ഏകരം പറമ്പത്ത് അഷ്‌റഫിന്റെ മകൻ അർഷിദ് ആണ് കുത്തേറ്റത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

## Article Content

**കോഴിക്കോട് : **നാദാപുരം വാണിമേലിൽ യുവാവിന് കുത്തേറ്റു. വാണിമേൽ സ്വദേശി ഏകരം പറമ്പത്ത് അഷ്‌റഫിന്റെ മകൻ അർഷിദ് ആണ് കുത്തേറ്റത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

അർഷിദിന്റെ സുഹൃത്തായ അൻസിഫാണ്കുത്തിയത് . ഇരുവരും വൈകീട്ട് വാണിമേൽ മുടിക്കൽ പാലത്തിൽ ചായ കുടിക്കാൻ എത്തിയിരുന്നു. ഇതിനിടയിൽ രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇതിനിടയിൽ അൻസിഫ് അർഷിദിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ പ്രതി ഓടി രക്ഷപെട്ടു. അർഷിദിന്റെ വയറിനാണ് കുത്തേറ്റത് . ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364566/a-young-man-was-stabbed-in-nadapuram-vanimel)