---
title: "മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് രണ്ടുദിവസം മുൻപ് കാണാതായ 70-കാരൻ"
english_title: "Body found in Idukki's Muthirapuzha river this morning identified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364540/body-found-in-idukkis-muthirapuzha-river-this-morning-identified"
published_at: "2026-06-07T19:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688597db2c81d_DEADBODY.jpg"
keywords: ["Latest News", "Death", "Muthirapuzha River"]
---

# മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് രണ്ടുദിവസം മുൻപ് കാണാതായ 70-കാരൻ

> **Lead Summary:** **ഇടുക്കി: **ഇടുക്കി മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശി കുട്ടപ്പനെന്ന 70കാരനാണ് മരിച്ചതെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

## Article Content

**ഇടുക്കി: **ഇടുക്കി മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശി കുട്ടപ്പനെന്ന 70കാരനാണ് മരിച്ചതെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

രണ്ടുദിവസം മുമ്പ് കുട്ടപ്പനെ കാണാതായിരുന്നു. കേസ്സെടുത്ത് വെളളത്തൂവൽ പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് രാവിലെ ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡി.കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പൊലീസ് നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364540/body-found-in-idukkis-muthirapuzha-river-this-morning-identified)