സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു
2026-06-07T17:08:00 | By Anusree vc
#Latest News #Gas Inhalation #Gujarat

സൂറത്ത്: ( https://truevisionnews.com/) ഗുജറാത്തിലെ സൂറത്തിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. സൂറത്തിലെ അശ്വിനി കുമാറിൽ പ്രവർത്തിക്കുന്ന സ്വർണാഭരണ നിർമ്മാണ യൂണിറ്റിലാണ് സംഭവം. സ്വർണം ശുദ്ധീകരിക്കുമ്പോൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ ശേഖരിക്കാനായി നിർമ്മിച്ചിട്ടുള്ള ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സാധാരണയായി രണ്ട് മാസത്തിലൊരിക്കലാണ് ഈ ടാങ്ക് വൃത്തിയാക്കാറുള്ളത്.

ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരു സൂപ്പർവൈസറും മൂന്ന് തൊഴിലാളികളുമടങ്ങുന്ന സംഘം ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ, ഉള്ളിലേക്ക് കടന്നയുടൻ തന്നെ ടാങ്കിൽ നിറഞ്ഞുനിന്നിരുന്ന വിഷവാതകം ശ്വസിച്ച് നാല് പേരും കുഴഞ്ഞുവീണു. ശ്വാസംമുട്ടിയാണ് ഇവർ മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ശുചീകരണ പ്രവർത്തനങ്ങൾക്കിടെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ പാലിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വന്നിട്ടും തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളൊന്നും തന്നെ കമ്പനി അധികൃതർ നൽകിയിരുന്നില്ല. ടാങ്കിൽ ആളുകൾ കുഴഞ്ഞുവീണ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തിരുന്നു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിർമാണ യൂണിറ്റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlight: Four workers die after inhaling toxic gas while cleaning septic tank

#Latest News #Gas Inhalation #Gujarat

Next TV

Related Stories
കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ  മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

Jul 23, 2026 08:02 PM

കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

ഉത്തർപ്രദേശ് ബല്ലിയയിലെ നാരായൺപൂർ ഗ്രാമത്തിൽ മൂന്ന് വീടുകളിൽ മോഷണം. 5 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. മോഷണത്തിന് ശേഷം ഒരു വീട്ടുമുറ്റത്ത്...

Read More >>
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
adimage
ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

Jul 23, 2026 05:47 PM

ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.ജെ.പി നാളെ രാജ്യവ്യാപക സമരം. ധർമ്മേന്ദ്ര പ്രധാൻ...

Read More >>
കന്നുകാലിയുടെ കയർ കാലിൽ കുരുങ്ങി കുടകിൽ മലയാളി വയോധികൻ മരിച്ചു; കോഴിക്കോട് സ്വദേശിയെന്ന് സംശയം

Jul 23, 2026 05:18 PM

കന്നുകാലിയുടെ കയർ കാലിൽ കുരുങ്ങി കുടകിൽ മലയാളി വയോധികൻ മരിച്ചു; കോഴിക്കോട് സ്വദേശിയെന്ന് സംശയം

കുടക് ബെട്രിയിൽ കന്നുകാലികളെ അഴിക്കുന്നതിനിടെ കാലിൽ കയർ കുരുങ്ങി വലിഴിച്ചിഴക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി നാസിർ (68)...

Read More >>
കോമൺവെൽത്ത് ഗെയിംസ്: തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി, ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

Jul 23, 2026 02:50 PM

കോമൺവെൽത്ത് ഗെയിംസ്: തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി, ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ ജൂഡോ താരം അരുൺ കുമാർ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടു. 73 കിലോ വിഭാഗത്തിൽ...

Read More >>
Top Stories

adimage adimage
Entertainment News