മധ്യപ്രദേശിൽ ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ പാമ്പിൻകുഞ്ഞ്; അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

2026-06-07T15:49:00 | By Anusree vc
#Latest News #Anganwadi Food #Madhya Pradesh

ഭോപ്പാൽ :( https://truevisionnews.com/) മധ്യപ്രദേശിലെ പാണ്ഡുർന ജില്ലയിൽ അംഗൻവാടി വഴി ഗർഭിണിക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. കാർഘട്ട് കാംതി ഗ്രാമത്തിലെ വത്സല ബായ് ധുർവെ എന്ന യുവതിക്ക് ലഭിച്ച ലഡു അടങ്ങിയ ന്യൂട്രീഷ്യൻ പാക്കറ്റിലാണ് പാമ്പിൻകുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ലഡുവിനൊപ്പം പാമ്പിൻകുഞ്ഞിനെ കണ്ടത്. യുവതി ഈ ആഹാരം കഴിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

വീട്ടിലെത്തി പാക്കറ്റ് തുറന്നപ്പോഴാണ് ഉള്ളിൽ ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടത്. സംഭവത്തിന് പിന്നാലെ ഗ്രാമത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധവും ആശങ്കയും ഉയർന്നു. ഗർഭിണികൾക്കും കുട്ടികൾക്കും അംഗൻവാടി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് നാട്ടുകാർ രംഗത്തെത്തി. കുടുംബം ഉടൻ തന്നെ അംഗൻവാടി ജീവനക്കാരെയും പ്രാദേശിക ഭരണകൂടത്തെയും വിവരമറിയിച്ചു.

തുടർന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും പാക്കറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവത്തിൽ ആക്ടിങ് കളക്ടർ അഗ്രിം കുമാർ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ പിടിച്ചെടുത്ത് ഭോപ്പാലിലെ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിങ് സെന്ററിലേക്ക് അയച്ചിട്ടുണ്ടെന്നും ലബോറട്ടറി റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം, സംഭവത്തെ തുടർന്ന് പ്രദേശത്തെ ഗർഭിണികളും കുടുംബങ്ങളും വലിയ പ്രകോപനത്തിലാണ്. അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പോഷകാഹാരങ്ങളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Content Highlight: Baby snake found in nutrition packet given to pregnant woman in Madhya Pradesh; locals protest against authorities

#Latest News #Anganwadi Food #Madhya Pradesh

Next TV

Related Stories
'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

Jul 23, 2026 11:00 PM

'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഡൽഹി വിദ്യാർത്ഥി സമരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. യുവാക്കളുടെ നിരാശ സ്വാഭാവികമാണ്, അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇന്ത്യാ സഖ്യം...

Read More >>
ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

Jul 23, 2026 10:45 PM

ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെ ബ്ലാക്ക്‌മെയിലിംഗും പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി....

Read More >>
adimage
കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ  മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

Jul 23, 2026 08:02 PM

കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

ഉത്തർപ്രദേശ് ബല്ലിയയിലെ നാരായൺപൂർ ഗ്രാമത്തിൽ മൂന്ന് വീടുകളിൽ മോഷണം. 5 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. മോഷണത്തിന് ശേഷം ഒരു വീട്ടുമുറ്റത്ത്...

Read More >>
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

Jul 23, 2026 05:47 PM

ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.ജെ.പി നാളെ രാജ്യവ്യാപക സമരം. ധർമ്മേന്ദ്ര പ്രധാൻ...

Read More >>
Top Stories

adimage adimage
Entertainment News