---
title: "'ആരുമറിയാതെ' ഇനി സ്റ്റോറി കാണാം, നിങ്ങളുടെ സ്റ്റോറി ആര് വീണ്ടും കണ്ടെന്നും അറിയാം! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി 'ഇൻസ്റ്റഗ്രാം പ്ലസ്' ഇന്ത്യയിൽ"
english_title: "Now you can view your story 'without anyone knowing', and you can also see who viewed your story again! 'Instagram Plus' in India with shocking features"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364498/now-you-can-view-your-story-without-anyone-knowing-and-you-can-also-see-who-viewed-your-story-again-instagram-plus-in-india-with-shocking-features"
published_at: "2026-06-07T14:59:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a253a47e35c4_dfhbfdgb.jpg"
keywords: ["instagram", "instagram plus", "india", "instagram story"]
---

# 'ആരുമറിയാതെ' ഇനി സ്റ്റോറി കാണാം, നിങ്ങളുടെ സ്റ്റോറി ആര് വീണ്ടും കണ്ടെന്നും അറിയാം! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി 'ഇൻസ്റ്റഗ്രാം പ്ലസ്' ഇന്ത്യയിൽ

> **Lead Summary:** സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കായി പുതിയ പണമടച്ചുള്ള സേവനവുമായി മെറ്റ രംഗത്ത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയ്ക്ക് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പ്രത്യേക പ്രീമിയം പ്ലാൻ ആയ 'ഇൻസ്റ്റഗ്രാം പ്ലസ്' അവതരിപ്പിച്ചു.

## Article Content

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കായി പുതിയ പണമടച്ചുള്ള സേവനവുമായി മെറ്റ രംഗത്ത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയ്ക്ക് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പ്രത്യേക പ്രീമിയം പ്ലാൻ ആയ 'ഇൻസ്റ്റഗ്രാം പ്ലസ്' അവതരിപ്പിച്ചു.

പ്രൊഫൈലിൽ കൂടുതൽ നിയന്ത്രണങ്ങളും വിപുലമായ ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കൾ. നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും പോസ്റ്റുകളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നവയാണ് പുതിയ ഫീച്ചറുകൾ

** **മറ്റുള്ളവരുടെ സ്റ്റോറികൾ അവരുടെ വ്യൂവർ ലിസ്റ്റിൽ നിങ്ങളുടെ പേര് വരാതെ തന്നെ രഹസ്യമായി കാണാൻ സാധിക്കും.

ആരാണ് വീണ്ടും കണ്ടത്?: നിങ്ങളുടെ സ്റ്റോറി എത്ര പേർ 'റീ-വാച്ച്' (Re-watch) ചെയ്ത് വീണ്ടും കണ്ടുവെന്ന് കൃത്യമായി അറിയാം.

** **സാധാരണ 24 മണിക്കൂർ മാത്രമുള്ള സ്റ്റോറികളുടെ ആയുസ്സ് പുതിയ പ്ലാനിൽ 48 മണിക്കൂറായി നീട്ടാം.

നിലവിലുള്ള 'ക്ലോസ് ഫ്രണ്ട്സ്'  സംവിധാനത്തിന് പുറമെ, ഇഷ്ടമുള്ളത്ര സ്റ്റോറി ഓഡിയൻസ് ലിസ്റ്റുകൾ പ്രത്യേകം ഉണ്ടാക്കാം.

നിങ്ങളുടെ സ്റ്റോറി കണ്ടവരുടെ വലിയ ലിസ്റ്റിൽ നിന്ന് ആരുടെയെങ്കിലും പേര് സെർച്ച് ചെയ്ത് കണ്ടെത്താനുള്ള സൗകര്യവുമുണ്ട്.

ഓരോ ആഴ്ചയും നിങ്ങളുടെ ഒരു സ്റ്റോറിക്ക് കൂടുതൽ റീച്ചും ശ്രദ്ധയും കിട്ടാനായി അത് ‘സ്പോട്ട്‌ലൈറ്റ്’ ചെയ്യാം.

 ഫോളോവേഴ്സിന്റെ ഹോം ഫീഡിൽ കാണിക്കാതെ, നേരിട്ട് നിങ്ങളുടെ പ്രൊഫൈലിലേക്കും ഹൈലൈറ്റുകളിലേക്കും മാത്രം പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാം.

 സ്വന്തം അക്കൗണ്ടിലെ വിവരങ്ങൾ കൂടുതൽ സ്വകാര്യതയോടെയും നിയന്ത്രണത്തോടെയും കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 'ഇൻസ്റ്റഗ്രാം പ്ലസ്' ഏറെ പ്രയോജനപ്പെടും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364498/now-you-can-view-your-story-without-anyone-knowing-and-you-can-also-see-who-viewed-your-story-again-instagram-plus-in-india-with-shocking-features)