---
title: "കൂട്ടുകാർ നോക്കിനിൽക്കെ കുളത്തിൽ മുങ്ങിത്താണു; കുളത്തിലെ പായലിൽ കുടുങ്ങി 21കാരന് ദാരുണാന്ത്യം"
english_title: "A young man who went swimming with his friends drowned in a pond in Kizhakambalam and died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364477/a-young-man-who-went-swimming-with-his-friends-drowned-in-a-pond-in-kizhakambalam-and-died-"
published_at: "2026-06-07T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a252e82c5912_dead.jpg"
keywords: []
---

# കൂട്ടുകാർ നോക്കിനിൽക്കെ കുളത്തിൽ മുങ്ങിത്താണു; കുളത്തിലെ പായലിൽ കുടുങ്ങി 21കാരന് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: **കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കിഴക്കമ്പലത്തെ കുളത്തിൽ മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് ചെറുവിള പുത്തൻ വീട്ടിൽ നബീൽ നസീർ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം വെമ്പിള്ളി വായനശാലയ്ക്ക് സമീപമുള്ള പുതുക്കുളം ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു നബീൽ.

## Article Content

**കൊച്ചി: **കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കിഴക്കമ്പലത്തെ കുളത്തിൽ മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് ചെറുവിള പുത്തൻ വീട്ടിൽ നബീൽ നസീർ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം വെമ്പിള്ളി വായനശാലയ്ക്ക് സമീപമുള്ള പുതുക്കുളം ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു നബീൽ.

വെള്ളത്തിൽ മുങ്ങിത്താണ നബീലിനെ രക്ഷിക്കാൻ കൂട്ടുകാർക്ക് സാധിക്കാതെ വന്നതോടെ, ഫയർഫോഴ്‌സിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കുളത്തിൽ തെരച്ചിൽ നടത്തി.

രാത്രി ഏഴ് മണിയോടെയാണ് 18 അടി ആഴമുള്ള കുളത്തിനടിയിൽ വള്ളിപ്പായലിൽ കുടുങ്ങി കിടന്ന നിലയിൽ നബീലിനെ കണ്ടെത്തിയത്. ഉടനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഏഴര മണിയോടെ നബീൽ നസീർ മരിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364477/a-young-man-who-went-swimming-with-his-friends-drowned-in-a-pond-in-kizhakambalam-and-died-)