കൊൽക്കത്ത: ( https://truevisionnews.com/) പശ്ചിമ ബംഗാളിലെ മദ്രസകളുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഉത്തരവിട്ടു.
ജില്ലാതലത്തിൽ നടത്തുന്ന ഈ വിവരശേഖരണത്തിന്റെ റിപ്പോർട്ട് ജൂലൈ അഞ്ചിനകം സമർപ്പിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്രസകൾ കേന്ദ്രീകരിച്ച് എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പ്രധാനമായും, നിയമങ്ങൾ പാലിച്ചാണോ മദ്രസകൾ പ്രവർത്തിക്കുന്നതെന്നും ആവശ്യമായ രേഖകൾ കൈവശമുണ്ടോയെന്നും പരിശോധിക്കും. കൂടാതെ മദ്രസകൾ നിലനിൽക്കുന്ന പ്രദേശം, സ്ഥാപിതമായ വർഷം, രജിസ്ട്രഷൻ രേഖകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, മറ്റു ജീവനക്കാർ എന്നീ വിവരങ്ങളും പരിശോധനക്ക് വിധേയമാക്കും. റെസിഡൻഷ്യൽ, എയ്ഡഡ്, അൺ-എയ്ഡഡ് മദ്രസകളാണെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ അംഗീകൃത മദ്രസകളിലും അസംബ്ലികളിൽ ദേശീയഗീതം നിർബന്ധമാക്കി മദ്രസ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ദേശീയഗീതം മുഴുവനായും ആലപിക്കണമെന്നാണ് ഉത്തരവ്.
എന്നാൽ സർക്കാരിന്റെ ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനകൾ ചൂണ്ടിക്കാട്ടി. ഒരു വിദ്യാർത്ഥിയെ അവരുടെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ ഗീതാമോ വാചകമോ ചൊല്ലാൻ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവശങ്ങളുടെ ലംഘനമാണെന്നും മുസ്‌ലിം പണ്ഡിതർ പ്രതികരിച്ചു. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പോലുള്ള സംഘടനകളാണ് സർക്കാർ ഉത്തരവിനെതിരെ രംഗത്തെത്തിയത്.
ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകിയിരുന്നു. തുടർന്ന് സർക്കാർ പരിപാടികളിലും സ്കൂൾ പരിപാടികളിലും ദേശീയഗാനത്തോടൊപ്പം ദേശീയഗീതവും ആലപിക്കുന്നത് നിർബന്ധമാക്കിയിരുന്നു.
Content Highlight: Vande Mataram in madrasas, Bengal CM Suvendu Adhikari to take accurate count of madrasas



























.jpeg)








