---
title: "'എനിക്ക് നഷ്ടപ്പെട്ടത് എന്റെ സഹോദരനെ'; സലിംകുമാറിന്റെ മക്കളെ ചേർത്തുപിടിച്ച് വിതുമ്പി മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "Chief Minister V.D. Satheesan, holding Salim Kumar's children, was shocked."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364443/chief-minister-vd-satheesan-holding-salim-kumars-children-was-shocked"
published_at: "2026-06-07T12:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2511c881534_FGHGH.jpg"
keywords: ["LATEST NEWS", "Salim Kumar death", "Chief Minister V.D. Satheesan", "malayalm film"]
---

# 'എനിക്ക് നഷ്ടപ്പെട്ടത് എന്റെ സഹോദരനെ'; സലിംകുമാറിന്റെ മക്കളെ ചേർത്തുപിടിച്ച് വിതുമ്പി മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** കൊച്ചി:**[** അന്തരിച്ച പ്രിയ നടൻ സലിംകുമാറിനെ അവസാനമായി ഒരുനോക്ക് കാണാൻ പറവൂർ ടൗൺഹാളിലേക്ക് ജനപ്രവാഹം. രാവിലെ എട്ടുമണിയോടെ കൊച്ചി അമൃത ആശുപത്രിയിൽ നിന്നും മൃതദേഹം പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിനായി എത്തിക്കുകയായിരുന്നു.

## Article Content

കൊച്ചി:**[** അന്തരിച്ച പ്രിയ നടൻ സലിംകുമാറിനെ അവസാനമായി ഒരുനോക്ക് കാണാൻ പറവൂർ ടൗൺഹാളിലേക്ക് ജനപ്രവാഹം. രാവിലെ എട്ടുമണിയോടെ കൊച്ചി അമൃത ആശുപത്രിയിൽ നിന്നും മൃതദേഹം പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിനായി എത്തിക്കുകയായിരുന്നു.

സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരടക്കം നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്ന് മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. 

സലിംകുമാറുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ടൗൺഹാളിലെത്തി അന്തിമോപചാരമർപ്പിച്ചു. സലിംകുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മുഖ്യമന്ത്രി, തനിക്ക് സഹോദരതുല്യനായ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് അനുസ്മരിച്ചു.

> "അടിയുറച്ച ഒരു കോൺഗ്രസ് ബോധമുള്ള വ്യക്തിയായിരുന്നു സലിംകുമാർ. എന്റെ എല്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്. മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ എനിക്ക് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. ഹാസ്യനടൻ എന്നതിനപ്പുറം 'ആദാമിന്റെ മകൻ അബു'വിലൂടെ താൻ എത്ര വലിയ നടനാണെന്ന് അദ്ദേഹം തെളിയിച്ചു. അടൂർ ഭാസിയെയും ബഹദൂറിനെയും പോലെ മലയാളികളുടെ മനസ്സിൽ സലിംകുമാർ എന്നും ജീവിക്കും," വി.ഡി. സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364443/chief-minister-vd-satheesan-holding-salim-kumars-children-was-shocked)