---
title: "'രഹസ്യ രേഖകൾ ഒന്നും ഉപയോഗിച്ചിട്ടില്ല, പെൻഷൻ പ്രായം ഉയർത്തുന്നതിൽ എല്ലാം തീരുമാനമെടുക്കേണ്ടത് സർക്കാർ' -  ധവളപത്രം എഐ ആണെന്ന ആരോപണം തള്ളി വിദഗ്ധസമിതി"
english_title: "Expert panel rejects allegations that the white paper is AI"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364442/expert-panel-rejects-allegations-that-the-white-paper-is-ai"
published_at: "2026-06-07T12:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a251126abee2_VD.jpg"
keywords: []
---

# 'രഹസ്യ രേഖകൾ ഒന്നും ഉപയോഗിച്ചിട്ടില്ല, പെൻഷൻ പ്രായം ഉയർത്തുന്നതിൽ എല്ലാം തീരുമാനമെടുക്കേണ്ടത് സർക്കാർ' -  ധവളപത്രം എഐ ആണെന്ന ആരോപണം തള്ളി വിദഗ്ധസമിതി

> **Lead Summary:** **തിരുവനന്തപുരം: ** റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെയും സിഡിഎസിലെയും വിദഗ്ധർ. ധവളപത്രം എഐ ആണെന്ന് ആരോപണങ്ങളെ തള്ളി വിദഗ്ധസമിതി. ധവള പത്രത്തിലെ മുഴുവൻ കാര്യങ്ങളും എഴുതിയത് വിദഗ്ധസമിതി.

## Article Content

**തിരുവനന്തപുരം: ** റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെയും സിഡിഎസിലെയും വിദഗ്ധർ. ധവളപത്രം എഐ ആണെന്ന് ആരോപണങ്ങളെ തള്ളി വിദഗ്ധസമിതി. ധവള പത്രത്തിലെ മുഴുവൻ കാര്യങ്ങളും എഴുതിയത് വിദഗ്ധസമിതി.

രഹസ്യ രേഖകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. പൊതുജനത്തിന് കിട്ടുന്ന രേഖകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നു കെ.എം ചന്ദ്രശേഖർ പറഞ്ഞു . പെൻഷൻ പ്രായം ഉയർത്തുന്നതിൽ എല്ലാം തീരുമാനമെടുക്കേണ്ടത് സർക്കാർ. സ്വകാര്യ വ്യക്തികളെ കൂടി സഹായം തേടിയില്ലെങ്കിൽ രാജ്യം എങ്ങനെ പുരോഗമിക്കും. സ്വകാര്യ മേഖലയെ കൊണ്ട് വരേണ്ട അനിവാര്യമായ ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

ധവളവപത്രം യുഡിഎഫ് തയാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചിരുന്നു. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് വിശകലനം ചെയ്തിട്ടുള്ളത്.

195 പേജ് വരുന്ന രേഖ ഒരാഴ്ചകൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയിരുന്നു. രണ്ട് എഐ ടൂളുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. റിപ്പോർട്ടിന്റെ ഗണ്യമായ ഭാഗം എഐ ജനറേറ്റഡ് ആണെന്നും തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

എഐ ഉപയോഗിക്കുന്നതിന് താൻ എതിരല്ല. പക്ഷേ പ്രശ്‌നം രഹസ്യരേഖകളെല്ലാം പബ്ലിക് ഡൊമെയ്‌നിലേക്ക് നൽകിയിരിക്കുകയാണിവിടെ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നടത്തണമെന്നും തോമസ് ഐസക് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364442/expert-panel-rejects-allegations-that-the-white-paper-is-ai)