---
title: "'കളിപ്പക വെച്ചുപുലര്‍ത്തി, ശിവസൂര്യ തുറിച്ചു നോക്കിയത് പ്രകോപനമുണ്ടാക്കി'; വെടിവച്ചാം കോവിലിലെ 17-കാരന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ "
english_title: "Murder of 17-year-old in Kovil, three people in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364437/murder-of-17-year-old-in-kovil-three-people-in-custody"
published_at: "2026-06-07T11:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a250d178ff1a_dead.jpg"
keywords: ["Murder", "Kovil", "Custody"]
---

# 'കളിപ്പക വെച്ചുപുലര്‍ത്തി, ശിവസൂര്യ തുറിച്ചു നോക്കിയത് പ്രകോപനമുണ്ടാക്കി'; വെടിവച്ചാം കോവിലിലെ 17-കാരന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ 

> **Lead Summary:** **തിരുവനന്തപുരം: **വെടിവച്ചാംകോവിലിൽ 17 വയസ്സുകാരനായ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ടർഫിലുണ്ടായ കളിപ്പകയെന്ന് പോലീസ്. ഒരു വർഷം മുൻപ് ഫുട്‌ബോൾ കളിക്കിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. അന്ന് ഇരുകൂട്ടരും സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും ഉള്ളിൽ പക വെച്ചുപുലർത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **വെടിവച്ചാംകോവിലിൽ 17 വയസ്സുകാരനായ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ടർഫിലുണ്ടായ കളിപ്പകയെന്ന് പോലീസ്. ഒരു വർഷം മുൻപ് ഫുട്‌ബോൾ കളിക്കിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. അന്ന് ഇരുകൂട്ടരും സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും ഉള്ളിൽ പക വെച്ചുപുലർത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എതിര്‍ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചു നോക്കിയത് പ്രകോപനമുണ്ടാക്കി. പിന്നാലെ സംഘമായി എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. അഞ്ചു പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 സംഭവത്തിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘര്‍ഷത്തിന് പിന്നാലെ യുവാവിനെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചോരയില്‍ കുളിച്ച യുവാവിനെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

രണ്ടുപേര്‍ക്ക് നടുവിലായി ബൈക്കില്‍ ഇരുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. കൊണ്ടുപോകുമ്പോള്‍ തന്നെ ശിവസൂര്യ ബോധരഹിതനായിരുന്നു. യുവാവ് നിലത്ത് വീഴുന്നതും വഴിയരികില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364437/murder-of-17-year-old-in-kovil-three-people-in-custody)