---
title: "ഇ. ശ്രീധരന്റെ അതിവേഗ റെയിൽ: പഠിക്കാൻ നാലംഗ സമിതി; സിൽവർലൈൻ വിരുദ്ധ നേതാവും അംഗം"
english_title: "E. Sreedharan's high-speed rail: Four-member committee to study; Anti-Silverline leader also a member"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364422/e-sreedharans-high-speed-rail-four-member-committee-to-study-anti-silverline-leader-also-a-member"
published_at: "2026-06-07T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2501b72bfe3_E.jpg"
keywords: ["Latest News", "High Speed Rail", "Silver Line", "Sreedhar Radha krishnan"]
---

# ഇ. ശ്രീധരന്റെ അതിവേഗ റെയിൽ: പഠിക്കാൻ നാലംഗ സമിതി; സിൽവർലൈൻ വിരുദ്ധ നേതാവും അംഗം

> **Lead Summary:** തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് ഇ. ശ്രീധരൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പഠിക്കാൻ സർക്കാർ രൂപീകരിച്ച നാലംഗ സമിതിയിൽ, സിൽവർലൈൻ പദ്ധതിയെ ശക്തമായി എതിർത്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയും ഉൾപ്പെടുത്തി.

## Article Content

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് ഇ. ശ്രീധരൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പഠിക്കാൻ സർക്കാർ രൂപീകരിച്ച നാലംഗ സമിതിയിൽ, സിൽവർലൈൻ പദ്ധതിയെ ശക്തമായി എതിർത്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയും ഉൾപ്പെടുത്തി.

പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾക്ക് പുറമേ, പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് കൂടി വിശദമായി പഠിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

ഗതാഗത സെക്രട്ടറിയാണ്‌ കണ്‍വീനർ. റെയിൽവേ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണിഎന്നിവരും സമിതിയില്‍ അംഗങ്ങളാണ്. മുഖ്യമന്ത്രിയുടെ ഒഎസ്ഡി (ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി) എന്‍ എസ്‍ കെ ഉമേഷ് ഗതാഗത സെക്രട്ടറിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതിവേഗ റെയില്‍വെയുടെ ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് ഇ ശ്രീധരൻ കേന്ദ്ര-, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364422/e-sreedharans-high-speed-rail-four-member-committee-to-study-anti-silverline-leader-also-a-member)