---
title: "കൂടുതൽ ഉറങ്ങിയാൽ പ്രായം കൂടുമോ? ഉറക്കപ്രേമികൾ ഇത് ഒന്ന് കേൾക്കൂ "
english_title: "Does sleeping more make you older? Sleep lovers, listen to this"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364421/does-sleeping-more-make-you-older-sleep-lovers-listen-to-this"
published_at: "2026-06-07T10:44:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24ffe2712a9_DRGH.jpg"
keywords: ["HEALTH", "SLEEP", "SLEEP OVER", "SCREEN TIME"]
---

# കൂടുതൽ ഉറങ്ങിയാൽ പ്രായം കൂടുമോ? ഉറക്കപ്രേമികൾ ഇത് ഒന്ന് കേൾക്കൂ 

> **Lead Summary:** 'ഒന്ന് സുഖമായി ഉറങ്ങിയാൽ മതിയായിരുന്നു!' എന്ന് ചിന്തിക്കാത്തവർ കുറവാണ്. എന്നാൽ ഉറക്കക്കുറവ് പോലെ തന്നെ അപകടകരമാണ് അമിത ഉറക്കവുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതും ആവശ്യത്തിലധികം ഉറങ്ങുന്നതും നിങ്ങളെ വേഗത്തിൽ പ്രായമുള്ളവരാക്കി മാറ്റുമെന്നാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

## Article Content

'ഒന്ന് സുഖമായി ഉറങ്ങിയാൽ മതിയായിരുന്നു!' എന്ന് ചിന്തിക്കാത്തവർ കുറവാണ്. എന്നാൽ ഉറക്കക്കുറവ് പോലെ തന്നെ അപകടകരമാണ് അമിത ഉറക്കവുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതും ആവശ്യത്തിലധികം ഉറങ്ങുന്നതും നിങ്ങളെ വേഗത്തിൽ പ്രായമുള്ളവരാക്കി മാറ്റുമെന്നാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

**ഉറക്കവും പ്രായമാകലും തമ്മിലുള്ള 'U-ആകൃതി'  ബന്ധം**

ഉറക്കം കുറയുന്നതും കൂടുന്നതും ശരീരത്തിന് ഒരേപോലെ ദോഷം ചെയ്യും. 6 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരിലും, 8 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിലും ഹൃദയം, ശ്വാസകോശങ്ങൾ, തലച്ചോറ് ഉൾപ്പെടെയുള്ള 17 പ്രധാന അവയവങ്ങൾക്ക് വളരെ വേഗത്തിൽ ജൈവികമായ പ്രായമാകൽ (Biological Ageing) സംഭവിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

**എത്ര മണിക്കൂറാണ് യഥാർത്ഥത്തിൽ ഉറങ്ങേണ്ടത്?** 

പഠനമനുസരിച്ച് ശരീരത്തിന് ഏറ്റവും കുറഞ്ഞ നിരക്കിൽ മാത്രം പ്രായമാകുന്ന താല്പര്യം കണ്ടത് 6.4 മണിക്കൂർ മുതൽ 7.8 മണിക്കൂർ വരെ ഉറങ്ങുന്നവരിലാണ്. ഇതാണ് ഉറക്കത്തിന്റെ 'സ്വീറ്റ് സ്പോട്ട്'. അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ  നിർദ്ദേശിക്കുന്നത് 18-നും 60-നും ഇടയിൽ പ്രായമുള്ളവർ ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ്.

** ഉറക്കം കുറഞ്ഞാൽ സംഭവിക്കുന്നത്:**

ഉറക്കം ലഭിക്കാതെ വരുമ്പോൾ ശരീരത്തിൽ വീക്കം (inflammation) വർദ്ധിക്കുന്നു. ഇത് കോശങ്ങൾക്ക് സ്വയം കേടുപാടുകൾ തീർക്കാനുള്ള കഴിവ് ഇല്ലാതാക്കും. കൂടാതെ, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ (cortisol) അളവ് കൂടുകയും പ്രായമാകൽ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും.

** കൂടുതൽ ഉറങ്ങുന്നത് വില്ലനാകുമോ?**

നിങ്ങൾ ദിവസവും 9-10 മണിക്കൂർ ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ അത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം. സ്ഥിരമായി കൂടുതൽ സമയം ഉറങ്ങുന്നവർക്ക് പ്രായമാകുമ്പോൾ വിഷാദരോഗം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

** നല്ല ഉറക്കത്തിനായി വിദഗ്ധർ നിർദ്ദേശിക്കുന്ന വഴികൾ:**

കൃത്യമായ സമയം: ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ കിടക്കുകയും ഒരേ സമയത്ത് ഉണരുകയും ചെയ്യുക. ഇത് ശരീരത്തിന്റെ ജൈവഘടികാരത്തെ (Circadian Rhythm) കൃത്യമായി നിലനിർത്തും.

**സ്ക്രീൻ ടൈം കുറയ്ക്കുക: **ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഫോൺ, ടിവി എന്നിവയുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുക.

**ലഹരി ഒഴിവാക്കുക:** രാത്രികാലങ്ങളിലെ മദ്യപാനം ഉറക്കത്തിന്റെ ഗുണനിലവാരം നശിപ്പിക്കും.

**രാവിലെ വെളിച്ചം ഏൽക്കുക:** രാവിലെ ഉണരുമ്പോൾ തന്നെ നല്ല സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364421/does-sleeping-more-make-you-older-sleep-lovers-listen-to-this)