---
title: " വടകരയിലെ  കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതല്‍ പേർക്ക് നോട്ടീസ്"
english_title: "Kafir screenshot case; Notices issued to more people to appear for questioning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364391/kafir-screenshot-case-notices-issued-to-more-people-to-appear-for-questioning"
published_at: "2026-06-07T08:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24e629c2f4e_shafi.jpg"
keywords: []
---

#  വടകരയിലെ  കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതല്‍ പേർക്ക് നോട്ടീസ്

> **Lead Summary:** **കോഴിക്കോട്: **കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതല്‍ പേർക്ക് നോട്ടീസ് നൽകി പൊലീസ്. റിബേഷ് രാമകൃഷ്ണന്‍, മനേഷ്, അതുല്‍ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. വ്യാജ സ്ക്രീന്‍ ഷോട്ട് ആദ്യം ഷെയർ ചെയ്തവരെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വിവരങ്ങള്‍ തേടി മെറ്റക്ക് വീണ്ടും കത്തയക്കാനും എസ്ഐടി.

## Article Content

**കോഴിക്കോട്: **കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതല്‍ പേർക്ക് നോട്ടീസ് നൽകി പൊലീസ്. റിബേഷ് രാമകൃഷ്ണന്‍, മനേഷ്, അതുല്‍ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. വ്യാജ സ്ക്രീന്‍ ഷോട്ട് ആദ്യം ഷെയർ ചെയ്തവരെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വിവരങ്ങള്‍ തേടി മെറ്റക്ക് വീണ്ടും കത്തയക്കാനും എസ്ഐടി.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായിരുന്ന റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് ആദ്യം സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു നേരത്തെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്.

റെഡ് എൻകൗണ്ടർ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് റിബേഷ് സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, സ്‌ക്രീൻഷോട്ട് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യം റിബേഷ് വെളിപ്പെടുത്തിയിട്ടില്ല. റിബേഷിന്റെ ഫോണും ഫൊറൻസിക് പരിശോധനക്ക് അയച്ചിരുന്നു.

സ്‌ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് 2024 ഏപ്രിൽ 25 ന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിലാണ്. 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽ നിന്ന് കിട്ടയതെന്ന് അമ്പാടിമുക്ക് സഖാക്കൾ അഡ്മിൻ മനിഷ് പൊലീസിനെ അറിയിച്ചു.

ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിട്ടത് അമൽ റാം എന്ന വ്യക്തിയാണ്. റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയതെന്ന് അമൽ റാം പറഞ്ഞു. റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിൽ ഏപ്രിൽ 25ന് ഉച്ചക്ക് 2.13നാണ് റിബേഷ് രാമകൃഷ്‌ണൻ പോസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364391/kafir-screenshot-case-notices-issued-to-more-people-to-appear-for-questioning)