---
title: "'കൺമുന്നിൽ ചോര വാർന്നൊഴുകിയ മകൻ; ഒന്ന് തൊടാൻ പോലുമാകാതെ റോഡിൽ കിടന്ന് പിടഞ്ഞ അമ്മ'; കൊല്ലത്ത് ടിപ്പറിടിച്ച് യുവാവ് മരിച്ച അപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ"
english_title: "Locals remain shocked by the accident in which a young man died after being hit by a tipper truck in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364387/locals-remain-shocked-by-the-accident-in-which-a-young-man-died-after-being-hit-by-a-tipper-truck-in-kollam"
published_at: "2026-06-07T08:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24deb1e4849_kollam.jpg"
keywords: ["Latest News", "Accident", "Kollam", "Death"]
---

# 'കൺമുന്നിൽ ചോര വാർന്നൊഴുകിയ മകൻ; ഒന്ന് തൊടാൻ പോലുമാകാതെ റോഡിൽ കിടന്ന് പിടഞ്ഞ അമ്മ'; കൊല്ലത്ത് ടിപ്പറിടിച്ച് യുവാവ് മരിച്ച അപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ

> **Lead Summary:** **കൊല്ലം : ** മകൻ കൺമുന്നിൽ മരിക്കുന്നതു കണ്ടിട്ടും റോഡിൽ നിന്നു എഴുന്നേറ്റ് മകനെ ഒന്ന് മകനെ തൊടാൻ പോലുമാകാതെ മാതാവ് ഷംന അലറിക്കരഞ്ഞു.

## Article Content

**കൊല്ലം : ** മകൻ കൺമുന്നിൽ മരിക്കുന്നതു കണ്ടിട്ടും റോഡിൽ നിന്നു എഴുന്നേറ്റ് മകനെ ഒന്ന് മകനെ തൊടാൻ പോലുമാകാതെ മാതാവ് ഷംന അലറിക്കരഞ്ഞു.

രക്തത്തിൽ കുളിച്ചു കിടക്കുന്ന എസ്.സൽമാനുൽ ഫാരിസിനെയും അമ്മ ഷംനയെയും ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ നിസ്സഹായതയോടെ ഓടിനടക്കേണ്ടിവന്നവർ.

അപകടവിവരമറിഞ്ഞെത്തിയ സൽമാനുലിന്റെ പിതാവ് ഷാനവാസിന്റെ തകർന്ന അവസ്ഥ. ഇതിനെക്കുറിച്ചു വിവരിക്കുമ്പോൾ സംഭവം നടന്ന സ്ഥലത്തെ ഗ്രീൻ ഹോട്ടലുടമ അക്രമുദ്ദീന്റെ വാക്കുകൾ മുറിഞ്ഞു.

രാവിലെ 6.50നായിരുന്നു അപകടം. വീതി കുറഞ്ഞ ഇൗ റോഡിൽ അപകടം പതിവാണ്. ഒരു ദിവസം എട്ട് ഇരുചക്ര വാഹനങ്ങൾ വരെ അപകടത്തിൽപ്പെടാറുണ്ട്. മേൽമൂടിയില്ലാത്ത ഓടയിലേക്ക് മറിയുന്നതും പതിവാണ്. അക്രമുദിനും ഹോട്ടലിൽ കഴിക്കാനെത്തുന്നവരും ഇവരെ രക്ഷപ്പെടുത്താറുണ്ട്.

ഇന്നലെ രാവിലത്തെ അപകത്തപ്പറ്റി വിവരം നൽകിയത് ഒരു യുവതിയാണ്. ഷംനയുടെ സ്കൂട്ടർ ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തൊട്ടടുത്ത ഫ്ലവർമില്ലിൽ നിന്ന് ആളെത്തിയാണ് പൊലീസിനെയും ഷംനയുടെ ഭർത്താവിനെയുമൊക്കെയറിയിച്ചത്.

ഇതിനിടയിൽ വന്ന രണ്ടു കാറുകൾ തടഞ്ഞു നിർത്തി സൽമാനുലിനെ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും എടുക്കാൻ കഴിയുന്ന അവസ്ഥയായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ഇൗ സമയം തൊട്ടടുത്ത ലെവൽക്രോസുകൾ അടച്ചിരുന്നതിനാൽ ആംബുലൻസുകൾ വരാൻ വൈകിയെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364387/locals-remain-shocked-by-the-accident-in-which-a-young-man-died-after-being-hit-by-a-tipper-truck-in-kollam)