---
title: "അമ്മയ്ക്ക് പിന്നാലെ മകനും യാത്രായായി; കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing seven-year-old boy found after being swept away in river in Kuttiadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364340/body-of-missing-seven-year-old-boy-found-after-being-swept-away-in-river-in-kuttiadi"
published_at: "2026-06-06T20:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a243846968c2_kuttiady_death.jpg"
keywords: ["Latest News", "Kuttiady River", "Swept", "Drowned", "Death"]
---

# അമ്മയ്ക്ക് പിന്നാലെ മകനും യാത്രായായി; കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് : **കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുറ്റ്യാടി പാലേരി സ്വദേശി തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ മകൻ ശിവനന്ദിന്റെ മൃതദേഹമാണ് അല്പസമയം മുൻപ് കണ്ടെത്തിയത്.

## Article Content

**കോഴിക്കോട് : **കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുറ്റ്യാടി പാലേരി സ്വദേശി തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ മകൻ ശിവനന്ദിന്റെ മൃതദേഹമാണ് അല്പസമയം മുൻപ് കണ്ടെത്തിയത്.

അപകടത്തിൽ ഒഴുക്കിൽപ്പെട്ട അമ്മയുടെ മൃതദേഹം നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്.

കാല്‍വഴുതിവീണ ഏഴ് വയസുകാരൻ മകൻ ശിവനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകളും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പക്ഷേ അപ്പോഴും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുന്നശ്ശേരി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവനന്ദ്.

കുറ്റിയാടി ജനകീയ ദുരന്ത നിവാരണ സേനയും ചേലക്കാട് നിന്നും പേരാമ്പ്രയിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് യുണിറ്റുകളും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364340/body-of-missing-seven-year-old-boy-found-after-being-swept-away-in-river-in-kuttiadi)