---
title: "'സിപിഐഎം – ബിജെപി ഡീൽ ആരോപണത്തിൽ തെളിവ് നൽകണം'; രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ എംഎ ബേബി"
english_title: "'Proof should be provided on CPI-M-BJP deal allegations'; MA Baby on Rahul Gandhi's allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364338/proof-should-be-provided-on-cpi-m-bjp-deal-allegations-ma-baby-on-rahul-gandhis-allegations"
published_at: "2026-06-06T20:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a243538c5eb0_m_a_baby.jpg"
keywords: ["Latest News", "M A Baby", "CPIM", "BJP", "Congress"]
---

# 'സിപിഐഎം – ബിജെപി ഡീൽ ആരോപണത്തിൽ തെളിവ് നൽകണം'; രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ എംഎ ബേബി

> **Lead Summary:** ** ** ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബിജെപി ഡീൽ ആരോപണത്തിൽ, ഇന്ത്യ സഖ്യ യോഗത്തിന് മുൻപ് കോൺഗ്രസ് വിശദീകരണം നൽകണമെന്ന് സിപിഐഎം.

## Article Content

** ** ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബിജെപി ഡീൽ ആരോപണത്തിൽ, ഇന്ത്യ സഖ്യ യോഗത്തിന് മുൻപ് കോൺഗ്രസ് വിശദീകരണം നൽകണമെന്ന് സിപിഐഎം.

സിപിഐഎം – ബിജെപി ഡീൽ ആരോപണത്തിൽ തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എംഎ ബേബി ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്ക് കത്തയച്ചു. അതേസമയം, സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിൽ ജോൺ ബ്രിട്ടാസ് എംപി പങ്കെടുക്കും

അതേസമയം ഇന്ത്യ സഖ്യത്തിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കിയും മൂന്നാം മുന്നണി രൂപീകരണത്തിനുള്ള സാധ്യത തള്ളാതെയും ഡിഎംകെ. ഉചിതമായ സമയത്ത് പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിൻ തീരുമാനമെടുക്കുമെന്ന് ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ എസ് ഭാരതി പറഞ്ഞു. കോൺഗ്രസ് ചെയ്ത കാര്യങ്ങൾ ഒരുകാലത്തും മറക്കാൻ സാധിക്കില്ലെന്നും ഡിഎംകെ നേതാക്കൾ പറയുന്നു. ഇന്ത്യസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിന് പിന്നാലെയാണ് ഡിഎംകെയുടെ പ്രതികരണം.

പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ യോ​ഗം എ​ട്ടി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർട്ട്. ത​മി​ഴ്നാ​ട്ടി​ൽ നേ​രി​ട്ട പ​രാ​ജ​യ​ത്തി​നു​ശേ​ഷം മു​ന്ന​ണി​യി​ൽ​നി​ന്ന് അ​ക​ന്ന ഡി​എം​കെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണം പി​ടി​ച്ച വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന​താ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364338/proof-should-be-provided-on-cpi-m-bjp-deal-allegations-ma-baby-on-rahul-gandhis-allegations)